ഹിജാബിനും ബുർഖയ്ക്കും വിലക്ക്; ബോംബൈ ഹൈക്കോടതി വിധിക്കെതിരായ അപ്പീലുകളില്‍ സുപ്രീം കോടതി ഇന്ന് വാദം കേള്‍ക്കും

കാമ്പസില്‍ ഹിജാബും ബുര്‍ഖയും വിലക്കിയ മുംബൈ കോളജിന്റെ നടപടി ശരിവച്ച ബോംബൈ ഹൈക്കോടതി വിധിക്കെതിരായ അപ്പീലുകളില്‍ സുപ്രീം കോടതി ഇന്ന് വാദം കേള്‍ക്കും. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെബി പര്‍ദിവാല, മനോജ് മിശ്ര എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുക. കോളജിന്റെ ഡ്രസ് കോഡ് ന്യൂനപക്ഷ സമുദായത്തില്‍ നിന്നുള്ള കുട്ടികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നും പരീക്ഷയടുത്ത സാഹചര്യത്തില്‍ ഹര്‍ജി വേഗം പരിഗണിക്കണമെന്നും അഭിഭാഷക ആവശ്യപ്പെട്ടു.

Also Read: ‘പാഡിൽ കയറുകെട്ടികൊണ്ടാണ് ഞാൻ ക്യാമ്പിൽ എത്തുന്നത്, ഒടുവിൽ പശുവിനെ വിറ്റ് പാഡ് വാങ്ങി’: ഒളിംപിക്സിൽ കേരളത്തിന്റെ അഭിമാനമായ ശ്രീജേഷ് താണ്ടിയ ദൂരം

തുടര്‍ന്നാണ് ഹര്‍ജി വേഗത്തിൽ പരിഗണിക്കുമെന്ന് കോടതി അറിയിച്ചത്. ചെമ്പൂര്‍ ട്രോംബെ എഡ്യൂക്കേഷന്‍ സൊസൈറ്റിയുടെ എന്‍ ജി ആചാര്യ ആന്‍ഡ് ഡി കെ മറാത്തെ കോളജ് ആണ് ക്യംപസില്‍ ഹിജാബ് വിലക്കി ഉത്തരവിറക്കിയത്. ഇതിനെതിരെ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളുകയായിരുന്നു. ഡ്രസ് കോഡ് വിദ്യാര്‍ഥികളുടെ മൗലികാവകാശ ലംഘനമായി കാണാനാവില്ലെന്നും അച്ചടക്കത്തിന്റെ ഭാഗമാണെന്നുമായിരുന്നു വിലക്കിനെ ശരിവച്ച ഹൈക്കോടതി നിരീക്ഷണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News