മിത്തുകള്‍ അടിസ്ഥാനമാക്കരുത്; ഭിന്നശേഷിക്കാരെ ദൃശ്യമാധ്യമങ്ങളില്‍ ചിത്രീകരിക്കുന്നതില്‍ മാര്‍ഗനിര്‍ദേശവുമായി സുപ്രീം കോടതി

ഭിന്നശേഷിക്കാരെ ദൃശ്യമാധ്യമങ്ങളില്‍ ചിത്രീകരിക്കുന്നതില്‍ മാര്‍ഗനിര്‍ദേശവുമായി സുപ്രീം കോടതി. സിനിമകളിലും, ഡോകുമെന്‍ററികളിലും ഭിന്നശേഷിക്കാരുടെ വൈകല്യത്തെ ഇക്കഴ്ത്തുകയോ അവഹേളിക്കുകയോ ചെയ്യരുത്. വിവേചനവും മോശം പ്രതിച്ഛായയുമുണ്ടാക്കുന്ന വാക്കുകള്‍ പ്രയോഗിക്കരുത് എന്ന്  സുപ്രീം കോടതി പറഞ്ഞു.  ഭിന്നശേഷിക്കാരുടെ നേട്ടങ്ങൾ ആണ് ചിത്രങ്ങളിലും ഡോകുമെന്ററികളിലും കാണിക്കേണ്ടത് എന്നും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി.

also read: പക്ഷിപ്പനിയിൽ മുൻകരുതൽ നടപടി സ്വീകരിച്ചിട്ടുണ്ട്: മന്ത്രി വീണാ ജോർജ്

സാമൂഹിക  പ്രതിബന്ധങ്ങളെ അവഗണിക്കുന്ന ഭാഷ ഉപയോഗിക്കരുത്. വൈകല്യങ്ങളെക്കുറിച്ച് മതിയായ മെഡിക്കൽ വിവരങ്ങൾ പരിശോധിക്കണം. വൈകല്യത്തെ അവഹേളിക്കുന്നതിനായി ചീത്രീകരണം നടത്തരുതെന്നും ചീഫ് ജസ്റ്റിസ്  അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. മിത്തുകള്‍ അടിസ്ഥാനമാക്കരുതെന്നും  മാർഗ നിർദേശത്തിൽ പറയുന്നു. സിനിമകൾക്ക് പ്രദർശനം അനുവദിക്കുന്നതിന് മുൻപ് ഈക്കാര്യങ്ങൾ പാലിച്ചിട്ടുണ്ടോ എന്ന് സെൻസർബോർഡ് ഉറപ്പാക്കണമെന്നും കോടതി വ്യക്തമാക്കി.

ALSO READ: പി എസ് സി ജോലി തട്ടിപ്പ് ആരോപണം; വസ്തുതയില്ല എന്ന് മനസിലായാലും അത് ചിലർ തിരുത്താറില്ല: മന്ത്രി മുഹമ്മദ് റിയാസ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News