വായ്പാപരിധി കേസ്; സുപ്രീംകോടതിയുടെ തീരുമാനം യുഡിഎഫ് നിലപാടിന് കൂടി ഏറ്റ തിരിച്ചടിയാണ്: എം വി ജയരാജൻ

വായ്പാപരിധി കേസിൽ സുപ്രീംകോടതിയുടെ തീരുമാനം യുഡിഎഫ് നിലപാടിന് കൂടി ഏറ്റ തിരിച്ചടിയാണെന്ന് എം വി ജയരാജൻ. വിഷയം ചർച്ചചെയ്ത് തീരുമാനിക്കണമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നിട്ടും കടമെടുപ്പ് പരിധി പൂർണ്ണമായും വെട്ടിക്കുറച്ചത് കേന്ദ്രത്തിന്റെ പിടിവാശിയായിരുന്നു. അർഹത നിർണയിക്കുന്നത് ഭരണഘടനാ വ്യവസ്ഥയുടെ അടിസ്ഥാനത്തിലാണ്, കടമെടുക്കാനുള്ള നിയമവ്യവസ്ഥയുണ്ടായിട്ടും കോടികൾ കേരളത്തിന് നിഷേധിക്കുകയാണ് ചെയ്തത്.

Also Read: ഭരണഘടന വിഭാവനം ചെയ്യുന്ന പാര്‍ലമെന്ററി ജനാധിപത്യം ഇന്ന് ദയനീയമായ അവസ്ഥയില്‍: ഡോ. ജോണ്‍ ബ്രിട്ടാസ് എം പി

യഥാർത്ഥത്തിൽ റെവെന്യു വിഹിതം, കടമെടുക്കാനുള്ള അനുമതി, കമ്മി നികത്താനുള്ള ഗ്രാൻഡ്, ജിഎസ്ടി നഷ്ടപരിഹാരം എന്നിവയെല്ലാം കേന്ദ്രം കേരളത്തിന് നൽകേണ്ടത് നിഷേധിച്ചുകഴിഞ്ഞു. അതിന് പുറമെ കടമെടുക്കാനുള്ള അനുമതിയും നിഷേധിച്ചു. എന്നിട്ടു സുപ്രീം കോടതിയിൽ കേസ് കൊടുത്താൽ ഇനി തരാനുള്ളതും തരില്ല എന്ന ദാർഷ്ട്യവും കേന്ദ്രം കേരളത്തോട് കാണിച്ചു. ഇതിനുള്ള തിരിച്ചടിയാണ് സുപ്രീം കോടതിയിൽ നിന്ന് ലഭിച്ചത്.

Also Read: കേരളത്തിന് പ്രത്യേക പാക്കേജ് നൽകണം; വായ്പാ പരിധി കേസിൽ കേന്ദ്ര സർക്കാരിന് കനത്ത തിരിച്ചടി

ബിജെപി ഇതര സംസ്ഥാനങ്ങളോടെല്ലാം കേന്ദ്രം പ്രതികാര നിലപാടാണ് ധനകാര്യങ്ങളിൽ കാണിക്കുന്നത്. എന്നാൽ കോൺഗ്രസ് നേതൃത്വം അത് കാണുന്നില്ല. കർണാടകയിലുൾപ്പടെ ഉള്ള സർക്കാർ ദില്ലിയിൽ സമരം നടത്തി. എന്നിട്ടും കേരളത്തിലെ കോൺഗ്രസ് പറഞ്ഞത് സംസ്ഥാനത്തിനെതിരെയാണെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News