കുട്ടികളുടെ കാര്യങ്ങളിൽ ‘അശ്ലീലം’ എന്ന പദം വേണ്ട; ഭേദഗതിക്കായി ഓർഡിനൻസ് കൊണ്ടുവരാൻ പാർലമെന്റിന് നിർദേശം നൽകി സുപ്രീം കോടതി

Supreme Court

കുട്ടികളുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ‘അശ്ലീലം’ എന്ന പദം ഉപയോഗിക്കരുതെന്ന് സുപ്രീം കോടതി. ലൈംഗികമായി ചൂഷണം ചെയ്യുക, ദുരുപയോഗം ചെയ്യുക എന്ന പദങ്ങള്‍ ഉപയോഗിക്കണം. ഭേദഗതിക്കായി ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ പാര്‍ലമെന്റിനോട് സുപ്രീംകോടതി നിര്‍ദ്ദേശം നൽകി. കുട്ടികളുടെ അശ്ലീലചിത്രങ്ങള്‍ സൂക്ഷിക്കുന്നതും കാണുന്നതും പോക്സോ നിയമപ്രകാരം കുറ്റകരമാണെന്നും സുപ്രീം കോടതി പറഞ്ഞു. ദൃശ്യങ്ങള്‍ സൂക്ഷിക്കുന്നത് കുറ്റകരമല്ലെന്ന മദ്രാസ് ഹൈക്കോടതി വിധിക്കെതിരെയുള്ള അപ്പീലിൽ വിധി പറയുകയായിരുന്നു സുപ്രീം കോടതി. മദ്രാസ് ഹൈക്കോടതി വിധി റദ്ദാക്കുകയും ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News