മഥുര ഷാഹി ഈദ്ഗാഹ് പള്ളി പൊളിക്കണമെന്ന് ഹര്‍ജി; ഇത്തരം ഹര്‍ജിയുമായി വരരുതെന്ന് സുപ്രീം കോടതിയുടെ  താക്കീത്

മഥുര ഷാഹി ഈദ്ഗാഹ് പള്ളിയില്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഒഫ് ഇന്ത്യയുടെ സര്‍വേ നടത്താന്‍ നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകനായ മഹേക് മഹേശ്വരി നല്‍കിയ ഹര്‍ജി തള്ളി സുപ്രീം കോടതി. പള്ളിയെ കൃഷ്ണ ജന്മഭൂമിയായി പ്രഖ്യാപിക്കണമെന്നും പള്ളി പൊളിക്കണമെന്നും സുപ്രീംകോടതി അഭിഭാഷകനായ ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടിരുന്നു.

ALSO READ: നവകേരള സദസ്; തദ്ദേശ സ്വയംഭരണ വകുപ്പുമായി ബന്ധപ്പെട്ട എല്ലാ നിവേദനങ്ങളിലും ജനുവരി 31നകം പരിഹാരം; മന്ത്രി എം ബി രാജേഷ്

അതേസമയം ഇതേ വിഷയത്തില്‍ മറ്റൊരു ഹര്‍ജി കോടതികളുടെ പരിഗണനയിലുണ്ടെന്നും അതിനാല്‍ പൊതുതാല്‍പര്യ ഹര്‍ജിയായി ഈ വിഷയം കോടതിക്ക് പരിഗണിക്കാന്‍ കഴിയില്ലെന്നും വ്യക്തമായ കോടതി, ഭാവിയില്‍ ഇത്തരം ഹര്‍ജിയുമായി വരരുതെന്ന താക്കീതും നല്‍കി.

ALSO READ: ‘ചെമ്മീന്‍’ നോവല്‍ ജാപ്പനീസ് ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്ത തക്കാക്കോ വിടവാങ്ങി

ഇതിനിടെ ഗ്യാന്‍വാപി മസ്ജിദില്‍ നടത്തിയ സര്‍വ്വേയുടെ റിപ്പോര്‍ട്ട് ജനുവരി 19നകം സമര്‍പ്പിക്കാന്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയോട് കോടതി നിര്‍ദേശിച്ചു. സിവില്‍ കേസുകള്‍ പരിഗണിക്കുന്ന വാരണാസിയിലെ അതിവേഗ കോടതിയുടേതാണ് ഉത്തരവ്. ഷാഹി ഈദ്ഗാഹ് മസ്ജിദില്‍ സര്‍വേ നടത്താന്‍ അലഹബാദ് ഹൈക്കോടതി അനുമതി നല്‍കിയിരുന്നു. സര്‍വേ നടത്താന്‍ മൂന്നംഗ അഭിഭാഷക കമ്മീഷണര്‍മാരെ നിയമിക്കാന്‍ കോടതി തീരുമാനിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News