സുപ്രീം കോടതിയുടെ യൂട്യൂബ് ചാനൽ ഹാക്ക് ചെയ്തു ; ചാനലില്‍ ഇപ്പോള്‍ അമേരിക്കൻ ഓഹരി കമ്പനിയുടെ വീഡിയോകൾ

സുപ്രീം കോടതിയുടെ യൂട്യൂബ് ചാനല്‍ ഹാക്ക് ചെയ്തു. ഹാക്ക് ചെയ്യപ്പെട്ടത് കോടതി നടപടികള്‍ തത്സമയം സംപ്രേഷണം ചെയുന്ന യൂട്യൂബ് ചാനല്‍. ചാനലില്‍ ഇപ്പോള്‍ അമേരിക്ക ആസ്ഥാനമായ ഓഹരി കമ്പനിയുടെ വീഡിയോകൾ ആണ് കാണാൻ കഴിയുന്നത്. റിപ്പിൾ എന്നാണ് ചാനലിന്റെ ഇപ്പോഴത്തെ പേര്. ചാനൽ തിരികെ പിടിക്കാൻ ശ്രമം തുടങ്ങി കഴിഞ്ഞു. ആരാണ് ഹാക്കിങ്ങിന് പിന്നിലെന്ന് സൈബർ വിങ് അന്വേഷണം തുടങ്ങിക്കഴിഞ്ഞു.

കോടതി നടപടികള്‍ തത്സമയം സ്ട്രീം ചെയ്തിരുന്ന യൂട്യൂബ് ചാനലാണ് ഹാക്ക് ചെയ്യപ്പെട്ടത്. സുപ്രധാന കേസുകളുടെ വീഡിയോകള്‍ ഈ ചാനലിലൂടെ പങ്കുവച്ചിരുന്നു. ഹാക്ക് ചെയ്യപ്പെട്ടതിന് ശേഷം ഈ ചാനലിലെ കോടതി വീഡിയോകള്‍ എല്ലാം തന്നെ നീക്കം ചെയ്യപ്പെട്ട അവസ്ഥയിലാണ്.

Also Read- ലോഗിൻ ഐഡി ഇല്ലാതാകും, വിവരങ്ങളും ചോരും…! പുതിയ മാൽവെയർ പണി തരുമോ..?

“Brad Garlinghouse: Ripple Responds To The SEC’s $2 Billion Fine! XRP PRICE PREDICTION” എന്ന കാപ്‌ഷൻ നല്‍കി ഒരു തത്സമയ സ്‌ട്രീമിംഗ് വീഡിയോ ആണ് ചാനലില്‍ ഇപ്പോള്‍ ദൃശ്യമാകുന്നത്. രാജ്യത്തെ പരമോന്നത നീതിപീഠത്തിന്‍റെ നിയന്ത്രണത്തിലുള്ള യൂട്യൂബ് ചാനൽ ഹാക്ക് ചെയ്യപ്പെട്ടത് ഗുരുതരമായ സുരക്ഷാ വീഴ്‌ചയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News