പിറന്നാള്‍ ആഘോഷമാക്കി ‘വാലിബനും’ സംഘവും;സന്തോഷം പങ്കുവച്ച് സുപ്രീം സുന്ദര്‍

പ്രശസ്ത  ആക്ഷന്‍ കൊറിയോഗ്രാഫര്‍ സുപ്രീം സുന്ദറിന്റെ പിറന്നാള്‍ ഗംഭീരമാക്കി സഹപ്രവര്‍ത്തകര്‍. സിനിമാപ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന പെല്ലിശ്ശേരിയുടെ മലൈക്കോട്ടെ വാലിബന്റെ ലൊക്കേഷനിലായിരുന്നു പിറന്നാള്‍ ആഘോഷം.മോഹന്‍ലാലിനും മറ്റ് അണിയറപ്രവര്‍ത്തകര്‍ക്കുമൊപ്പം പിറന്നാള്‍ ആഘോഷമാക്കിയതിന്റെ ചിത്രങ്ങള്‍ സുപ്രീം സുന്ദര്‍ ട്വിറ്ററിലൂടെ പങ്ക് വച്ചിട്ടുണ്ട്.

മോഹന്‍ലാല്‍,ലിജോജോസ് പെല്ലിശ്ശേരി,മണികണ്ഠന്‍,ടിനു പാപ്പച്ചന്‍ തുടങ്ങിയവരെല്ലാം ആഘോഷത്തില്‍ ഭാഗമായിരുന്നു. തുനിവ്,അയ്യപ്പനും കോശിയും തുടങ്ങി നിരവധി ച്ിത്രങ്ങളുടെ ആക്ഷന്‍ കൊറിയോഗ്രഫി ചെയ്യ്തത് സുപ്രീം സുന്ദറാണ്.

ലിജോ ജോസ് പെല്ലിശ്ശേരി മോഹന്‍ലാലിനെ നായകനാക്കി ചെയ്യുന്ന ആദ്യ ചിത്രമാണ് മലൈക്കോട്ടെ വാലിബന്‍.ഷിബു ബേബി ജോണിന്റെ ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവിനൊപ്പം മാക്‌സ് ലാബ് സിനിമാസ്,സെഞ്ച്വറി ഫിലിംസ് എന്നിവരും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. മമ്മൂട്ടി നായകനായ നന്‍പകല്‍ നേരത്ത് മയക്കം എന്ന ചിത്രമായിരുന്നു ലിജോ സംവിധാനം ചെയ്ത അവസാനത്തെ ചിത്രം.മികച്ച പ്രേക്ഷക ശ്രദ്ധനേടിയ ചിത്രമായിരുന്നു ഇത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News