ദില്ലി സര്‍വകലാശാലയിലെ മുന്‍ പ്രൊഫസര്‍ ജിഎന്‍ സായിബാബയെ കുറ്റവിമുക്തനാക്കിയ ബോംബൈ ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യാന്‍ സുപ്രീംകോടതി വിസമ്മതിച്ചു. രണ്ടുതവണ കുറ്റവിമുക്തമാക്കിയ കേസുകള്‍ അടിയന്തരമായി പരിഗണിക്കേണ്ടതില്ലെന്ന് ജസ്റ്റിസ് ബിആര്‍ ഗവായി അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. ഹൈക്കോടതി ഉത്തരവ് പ്രഥമദൃഷ്ട്യാ ന്യായമാണെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി. ഹൈക്കോടതി ഉത്തരവിനെതിരെ മഹാരാഷ്ട്ര സര്‍ക്കാരാണ് സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കിയത്.
ALSO READ: പൗരത്വ നിയമ ഭേദഗതിയിലൂടെ രാജ്യത്തെ ഒരുവിഭാഗം ജനങ്ങളെ പുറത്താക്കാനാണ് ശ്രമം: എളമരം കരീം
സായിബാബയെ ഈമാസം ആദ്യമാണ് ബോംബെ ഹൈക്കോടതി കുറ്റവിമുക്തനാക്കിയത്. 54കാരനായ സായിബാബയെ മാവോയിസ്റ്റ് ബന്ധം ആരോപിച്ചാണ് ജയിലിലടച്ചത്. ഇദ്ദേഹത്തിനൊപ്പം മറ്റ് അഞ്ച് പേരെയും സെഷന്‍സ് കോടതി ശിക്ഷിക്കുകയും ചെയ്തിരുന്നു.
ALSO READ: സിപിഐഎം ബ്രാഞ്ച് സെക്രട്ടറി ഷാജഹാന്‍ വധക്കേസിലെ ഒന്നാംപ്രതി മരിച്ച നിലയില്‍
വീല്‍ചെയറില്‍ കഴിയുന്ന സായിബാബയെ 2022 ഒക്ടോബറില്‍ ഹൈക്കോടതി കുറ്റവിമുക്തനാക്കിയെങ്കിലും സുപ്രീം കോടതി ഇത് മാറ്റിവയ്ക്കുകയും കേസില്‍ ആദ്യം മുതല്‍ വാദം കേള്‍ക്കണമെന്നും നിര്‍ദേശിച്ചു. ഇപ്പോള്‍ നാഗ്പൂര്‍ സെന്‍ട്രല്‍ ജയിലിലാണ് സായിബാബ. രാജ്യവിരുദ്ധ പ്രവര്‍ത്തനത്തില്‍ പങ്കാളിയാണെന്ന് കാട്ടിയാണ് ഗച്ഛിറോളിയിലെ സെഷന്‍സ് കോടതി സായിബാബയെയും മറ്റ് അഞ്ച് പേരെയും ശിക്ഷിച്ചത്. ഇവര്‍ക്കെതിരെ സംശയങ്ങള്‍ ഉന്നയിക്കുന്നതല്ലാതെ കൃത്യമായ തെളിവുകള്‍ പ്രോസിക്യൂഷന് നിരത്താന്‍ കഴിഞ്ഞില്ലെന്ന് ഹൈക്കോടതി ബെഞ്ച് പറഞ്ഞിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here