കശ്മീരിന് എത്രയും വേഗം സംസ്ഥാന പദവി നല്‍കണമെന്ന് സുപ്രീം കോടതി. എത്രയും പെട്ടെന്ന് തെരഞ്ഞെടുപ്പ് നടത്തണമെന്നും സെപ്റ്റംബര്‍ 2024 ഓടെ തെരഞ്ഞെടുപ്പ് വേണമെന്നും സുപ്രീംകോടതി വ്യക്തമാക്കി. അതേസമയം ജമ്മുകാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കി കൊണ്ടുള്ള രാഷ്ട്രപതിയുടെ വിജ്ഞാപനം സുപ്രീം കോടതി ശരിവച്ചു. ജമ്മുകാശ്മീരിനെ രണ്ടായി വിഭജിച്ച നടപടി നിയമവിരുദ്ധമാണെന്നും അനുച്ഛേദം 370 ശാശ്വത സ്വഭാവമുള്ളതാണെന്നു ചൂണ്ടിക്കാട്ടി നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജികളാണ് സുപ്രീം കോടതി തള്ളിയത്. 370 പ്രകാരമുള്ള പ്രത്യേക സാഹചര്യങ്ങള്‍ നിലവിലുണ്ടോ എന്ന ഇന്ത്യന്‍ രാഷ്ട്രീപതിയുടെ തീരുമാനത്തിനെതിരെ തീരുമാനമെടുക്കാന്‍ കോടതിക്ക് കഴിയില്ലെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
ALSO READ: കശ്മീരിന് സംസ്ഥാനപദവി എത്രയും വേഗം നല്‍കണം; തെരഞ്ഞെടുപ്പ് ഉടന്‍ നടത്തണം: സുപ്രീം കോടതി
ഫെഡറലിസത്തിന്റെ അതിക്രമമാണ് നടന്നതെന്നും കേന്ദ്ര സര്‍ക്കാര്‍ തങ്ങളുടെ ഭൂരിപക്ഷം രാഷ്ട്രീയമായ ലാഭത്തിനായി ഉപയോഗിച്ചെന്നുമാണ് ഹര്‍ജിക്കാര്‍ വാദിച്ചത്. എന്നാല്‍ ഭരണഘടനയുടെ 370ാം അനുച്ഛേദം താല്‍കാലികമായിരുന്നെന്ന് കോടതി വ്യക്തമാക്കി. ഭരണഘടനാ അസംബ്ലി ഇല്ലാതായപ്പോള്‍ അനുച്ഛേദം 370 നല്‍കിയ പ്രത്യേക അവകാശങ്ങളും ഇല്ലാതായി.
ALSO READ: 28-ാമത് ചലച്ചിത്ര മേള: മൂന്ന് ചിത്രങ്ങൾക്ക് മാറ്റം
2019 ഓഗസ്റ്റിലാണ് ഭരണഘടന അനുച്ഛേദം 370 റദ്ദാക്കിയത്. പ്രത്യേക പദവി എടുത്തുകളഞ്ഞതും സംസ്ഥാനത്തെ രണ്ട് കേന്ദ്ര ഭരണപ്രദേശങ്ങളാക്കിയതും ചോദ്യം ചെയ്ത 23 ഹര്‍ജികളാണ് കോടതി പരിഗണിച്ചത്. അതേസമയം നടപടിയെ ന്യായീകരിച്ച് കേന്ദ്ര സര്‍ക്കാര്‍ വാദിച്ചത് മേഖലയില്‍ സമാധാനവും പുരോഗതിയും എത്തിച്ചുവെന്നും അക്രമസംഭവങ്ങള്‍ കുറഞ്ഞുവെന്നും സാമൂഹിക സാമ്പത്തിക പുരോഗതി ഉണ്ടായെന്നും ചൂണ്ടിക്കാട്ടിയാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here