അമിത് ഷായ്‌ക്കെതിരെ സുപ്രീംകോടതിയുടെ രൂക്ഷ വിമർശനം

കർണാടക തെരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിക്കുന്നതിനിടെ നടത്തിയ പ്രസ്താവനകളിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് സുപ്രീം കോടതി . മുസ്ലീം സംവരണം റദ്ധാക്കിയതിനെ അനുകൂലിച്ച് നടത്തിയ പ്രസ്താവനക്കെതിരെയാണ് സുപ്രീംകോടതിയുടെ വിമർശനം.കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയത്തിൽ ഇത്തരം പ്രസ്താവനകൾ പാടില്ലെന്ന് ജസ്റ്റിസ് നാഗരത്ന ചൂണ്ടിക്കാട്ടി.മുസ്ലിം സംവരണം റദ്ദാക്കിയ കർണാടക സർക്കാർ നടപടി ചോദ്യംചെയ്തുള്ള ഹർജികൾ പരിഗണിക്കവേയായിരുന്നു കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കെതിരെ സുപ്രീംകോടതി രൂക്ഷവിമർശനം ഉന്നയിച്ചത്.

കർണാടക തെരഞ്ഞെടുപ്പ് റാലിക്കിടെ ഭരണഘടനയിൽ മതത്തിന്റെ അടിസ്ഥാനത്തിലുള്ള സംവരണത്തിന് വ്യവസ്ഥയില്ലെന്നും ,മുസ്ലീങ്ങൾക്ക് 4 ശതമാനം സംവരണമെന്നത് ഭരണഘടനാ വിരുദ്ധമാണെന്നുമാണ് അമിത് ഷാ പറഞ്ഞത്. സംവരണ ഹർജികൾ സുപ്രീം കോടതി പരിഗണിക്കാനിരിക്കെ ആഭ്യന്തര മന്ത്രി നടത്തിയ പ്രസ്താവന കോടതിയലക്ഷ്യമാണെന്ന് ഹർജിക്കാർ ചൂണ്ടിക്കാട്ടി .കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയങ്ങളിൽ പൊതുപ്രവർത്തകർ പ്രസ്താവന നടത്തുന്നത് അനുചിതമാണെന്ന് സുപ്രീം കോടതി പറഞ്ഞു .വിഷയത്തെ രാഷ്ട്രീയവൽക്കരിക്കാൻ അനുവദിക്കില്ലെന്നും കോടതി പരാമർശിച്ചു.എന്തിനാണ് ഇത്തരം പ്രസ്താവനകൾ നടത്തുന്നതെന്ന് ജസ്റ്റിസ് നാഗരത്ന ചോദിച്ചു. മതാടിസ്ഥാനത്തിലുള്ള സംവരണം ഭരണഘടനാ വിരുദ്ധമാണെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയിൽ വാദിച്ചു .അക്കാര്യം മാത്രമാണ് ആഭ്യന്തര മന്ത്രി ചൂണ്ടിക്കാട്ടിയതെന്നും ഇതിൽ കോടതിയലക്ഷ്യമല്ലെന്നും തുഷാർ മേത്ത ചൂണ്ടിക്കാട്ടി.ഹർജിയിലെ തുടർ വാദം ജൂലായ് 25 ന് നടക്കും .കേസിൽ അടുത്ത വാദം നടക്കുന്നത് വരെ നിയമനമോ അഡ്മിഷനോ നടത്തില്ലെന്ന് കർണാടക സർക്കാർ കോടതിക്ക് വീണ്ടും ഉറപ്പു നൽകി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News