നീറ്റ് ഹര്‍ജികളില്‍ അന്തിമ വിധിയുമായി സുപ്രീംകോടതി. വ്യാപകമായ ചോര്‍ച്ച തെളിയിക്കാനായിട്ടില്ലെന്നും പുനപരീക്ഷ വേണ്ടെന്നും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് വ്യക്തമാക്കി. എന്‍ ടി എ യുടെ ഘടനയിലെ പോരായ്മ പരിഹരിക്കണം. സര്‍ക്കാര്‍ നിയോഗിച്ച സമിതി അടുത്ത മാസം 30ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. സമിതിയുടെ നിര്‍ദ്ദേശങ്ങള്‍ രണ്ടാഴ്ച്ചക്കുള്ളില്‍ സര്‍ക്കാര്‍ നടപ്പാക്കണം. സൈബര്‍ സുരക്ഷ ഉറപ്പാക്കുന്നത് അന്താരാഷ്ട്ര സഹകരണം ഉറപ്പാക്കണമെന്നും സുപ്രീംകോടതി ഉത്തരവിട്ടു. ആള്‍മാറാട്ടം ഒഴിവാക്കാനും, പരീക്ഷ കേന്ദ്രങ്ങളുടെ തെരഞ്ഞെടുപ്പ്, ചോദ്യപേപ്പര്‍ സൂക്ഷിക്കല്‍, അടക്കം കാര്യങ്ങളില്‍ സര്‍ക്കാര്‍ സമിതിയുടെ റിപ്പോര്‍ട്ടിന്റെ എസ്ഒപി കൊണ്ടുവരണമെന്നും നിര്‍ദേശിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here