കുട്ടി ഫാന് സര്‍പ്രൈസ് ഗിഫ്റ്റു നല്‍കി മെഗാ സ്റ്റാര്‍; മോനൂസേ ആ കവറിലെ ഒപ്പിട്ട സ്റ്റിക്കര്‍ കളയാതെയെന്ന് ആരാധകന്‍

മമ്മൂട്ടി കമ്പനിയുടെ ആറാമത്തെ ചിത്രം ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുകയാണ്. പുറത്തിറങ്ങിയ മറ്റെല്ലാ ചിത്രങ്ങളും ബോക്‌സ്ഓഫീസില്‍ വന്‍ ഹിറ്റായതിന് പുറമേ കഥകള്‍ കൊണ്ട് വ്യത്യസ്തമാകുകയും ചെയ്തതോടെ പുതിയ ചിത്രം അതിലും വ്യത്യസ്തമാകുമെന്ന പ്രതീക്ഷയിലാണ് സിനിമാ പ്രേമികള്‍. മാത്രമല്ല തമിഴകത്ത് വലിയ ഹിറ്റുകള്‍ സമ്മാനിച്ച ഗൗതം മേനോനാണ് ചിത്രം സംവിധാനം ചെയ്യുന്നതെന്ന പ്രത്യേകതയുമുണ്ട്.

ALSO READ:  ആമയിഴഞ്ചാൻ തോട് അപകടം; ജോയിയുടെ കുടുംബത്തിന് റെയിൽവേ നഷ്ടപരിഹാരം അനുവദിക്കണം: ഡിവൈഎഫ്ഐ

ചിത്രത്തിന്റെ പൂജാ ദിവസം മുതല്‍ ലൊക്കേഷനിലെ സ്ഥിരം സന്ദര്‍ശകനായ ഒരു കൊച്ചു മമ്മൂക്ക ആരാധകനും അവന് കിട്ടിയ മെഗാ ഗിഫ്റ്റുമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. സിനിമ ചിത്രീകരണം നടക്കുന്ന ഫ്‌ളാറ്റിന് തൊട്ടടുത്തു താമസിക്കുന്ന മമ്മൂക്കയുടെ ”കണ്ണൂര്‍ സ്‌ക്വാഡ്” കുട്ടിഫാന്‍ മഹാദേവിന്റെ പിറന്നാളായിരുന്നു കഴിഞ്ഞദിവസം. ഈ കൊച്ചു മിടുക്കനു മമ്മൂക്ക സര്‍പ്രൈസ് ആയി ഒരു ഗിഫ്റ്റ് കൊടുക്കുകയും ചെയ്തു. അതിന്റെ ദൃശ്യങ്ങള്‍ വൈറലായതോടെ നിരവധി കമന്റുകളാണ് ആരാധകര്‍ കുറിക്കുന്നത്.

ALSO READ: രോഗി ലിഫ്റ്റില്‍ കുടുങ്ങിയ സംഭവം; അന്വേഷിച്ച് നടപടിയെടുക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി

ഗിഫ്റ്റ് തുറക്കുന്നതിന്റെ ആവേശത്തില്‍ മമ്മൂക്ക എഴുതി ഒപ്പിട്ട സ്റ്റിക്കര്‍ കളയരുതേ എന്നാണ് ഒരാധകന്‍ കമന്റ് ചെയ്തത്. ശരിക്കുള്ള ഒരു ലംബോര്‍ഗിനിയെക്കാള്‍ വിലയുണ്ട് അതിനു . സൂക്ഷിച്ചു വെച്ചോ.. അതുമതി നിനക്ക് ജീവിതകാലം മുഴുവന്‍ അഹങ്കരിക്കാന്‍ എന്നാണ് മറ്റൊരാള്‍ കുറിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News