ഒടുവിൽ ഞാനവളെ കണ്ടെത്തി, ഒരു നഴ്സ് ആണ് കുഞ്ഞുണ്ട്, പൊതുമധ്യത്തിൽ കൊണ്ടുവരണോ? കുറിപ്പുമായി സുപ്രിയ പൃഥ്വിരാജ്

വളരെക്കാലങ്ങളായി താൻ തേടിക്കൊണ്ടിരുന്ന ഒരാളെ കണ്ടെത്തിയ വാർത്ത പങ്കുവെക്കുകയാണ് മുൻ നിര നിർമ്മാതാവും നടൻ പൃഥ്വിരാജിൻ്റെ ഭാര്യയുമായ സുപ്രിയ. കുറച്ചു കാലങ്ങളായി തന്നെ വേട്ടയാടിയിരുന്നു സൈബർ ബുള്ളിയിങ് ചെയ്‌തിരുന്ന ആളെയാണ് സുപ്രിയ കണ്ടെത്തിയിരിക്കുന്നത്. അതൊരു സ്ത്രീയാണെന്നും, അവർ ഒരു നേഴ്‌സും ഒരു കുഞ്ഞിന്റെ അമ്മയുമാണെന്നും സമൂഹ മാധ്യമത്തിൽ സുപ്രിയ പങ്കുവെച്ചു. കൂടുതൽ വിവരങ്ങൾ ഇനി ഇത് സംബന്ധിച്ച് പുറത്തുവിടുമെന്നും സുപ്രിയ പറഞ്ഞു.

ALSO READ: ഷൂട്ടിനിടയിൽ പീഡനം, വാർത്തയുടെ സത്യാവസ്ഥ തുറന്നു പറഞ്ഞ് നിത്യ മേനൻ

സുപ്രിയ പങ്കുവെച്ച കുറിപ്പ്

നിങ്ങൾ എപ്പോഴെങ്കിലും സൈബർ ബുള്ളിയിം​ഗ് നേരിട്ടിട്ടുണ്ടോ? കഴിഞ്ഞ കുറച്ച് വർഷങ്ങളായി എല്ലാ പ്ലാറ്റ്‌ഫോമുകളിലും നിരവധി വ്യാജ ഐഡികൾ ഉണ്ടാക്കി എന്നെ ബുള്ളിയിം​ഗ് ചെയ്യുകയും ഹരാസ് ചെയ്യുകയും ചെയ്യുന്ന ഒരാളുണ്ട്. കാലങ്ങളായി ഞാനത് മൈന്റ് ആക്കാതെ വിട്ടതാണ്. എങ്കിലും ഒടുവിൽ ഞാൻ അവരെ കണ്ടെത്തി. മരിച്ചു പോയ എന്റെ അച്ഛനെ കുറിച്ച് വരെ മോശമായി കമന്റ് ചെയ്തപ്പോഴാണ് ഞാനതിന് മുതിർന്നത്. രസകരമായൊരു സംഗതി എന്തെന്നാല്‍ അവളൊരു നഴ്സ് ആണ്. ഒരു കുഞ്ഞുമുണ്ട്. അവൾക്കെതിരെ ഞാൻ കേസ് ഫയൽ ചെയ്യണമോ അതോ പൊതുവിടത്തിൽ കൊണ്ടുവരണോ?

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News