‘നിങ്ങളുടെ സിനിമകള്‍ക്കായി ലോകം കാത്തിരിക്കുകയാണ് പി’ : സുപ്രിയ മേനോന്‍

പൃഥ്വിരാജിന്റെ പിറന്നാള്‍ ദിനത്തില്‍ ഭാര്യ സുപ്രിയ പോസ്റ്റ് ചെയ്ത ആശംസാ കുറിപ്പ് വൈറലാകുന്നു. കാല്‍മുട്ടിനേറ്റ പരുക്കും തുടര്‍ന്നുള്ള പുനരധിവാസവുമായി കഴിഞ്ഞ രണ്ട് മാസങ്ങള്‍ കഠിനമായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഏറ്റവും ഇഷ്ടമുള്ളത് ചെയ്തുകൊണ്ട് സെറ്റില്‍ നിങ്ങളെ വീണ്ടും കാണുന്നതില്‍ ഏറെ സന്തോഷമുണ്ട്.ആടുജീവിതം മുതല്‍ സലാര്‍ വരെ, ബിഎംസിഎം (ബഡേ മിയാന്‍ ചോട്ടെ മിയാന്‍) തുടങ്ങി നിങ്ങള്‍ ചെയ്തതെല്ലാം കാണാന്‍ ലോകം കാത്തിരിക്കുകയാണ്- സുപ്രിയ കുറിച്ചു.

READ ALSO:ആണ്‍കുട്ടിക്ക് 5000, പെണ്‍കുട്ടിക്ക് 3000! കുഞ്ഞുങ്ങളെ വില്‍ക്കുന്ന ഡോക്ടര്‍ പിടിയില്‍

ഷൂട്ടിംഗിനിടെ ഉണ്ടായ പരുക്കിനെ തുടര്‍ന്ന് മാസങ്ങളോളം പൃഥി വിശ്രമത്തിലായിരുന്നു. വീണ്ടും സിനിമാ ലോകത്തിന്റെ തിരക്കിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് പൃഥി. ഇപ്പോള്‍ ലൂസിഫറിന്റെ രണ്ടാം ഭാഗമായ എംപുരാന്റെ തിരക്കിലാണ് പൃഥി. താരത്തിന് പിറന്നാള്‍ ആശംസകള്‍ നല്‍കി നിരവധിയാളുകളാണ് രംഗത്തിയത്.

READ ALSO:26 ആഴ്ച വളര്‍ച്ചയെത്തിയ ഗര്‍ഭം അലസിപ്പിക്കാന്‍ അനുവദിക്കണം; യുവതിയുടെ ആവശ്യം തള്ളി സുപ്രീംകോടതി

സുപ്രിയ മേനോന്‍ ഫേസ്ബുക്കില്‍ കുറിച്ചത് ഇങ്ങനെ:-

കാല്‍മുട്ടിനേറ്റ പരുക്കും തുടര്‍ന്നുള്ള പുനരധിവാസവുമായി കഴിഞ്ഞ രണ്ട് മാസങ്ങള്‍ കഠിനമായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഏറ്റവും ഇഷ്ടമുള്ളത് ചെയ്തുകൊണ്ട് സെറ്റില്‍ നിങ്ങളെ വീണ്ടും കാണുന്നതില്‍ എനിക്ക് സന്തോഷമുണ്ട്! ജന്മദിനാശംസകള്‍ പി, ഈ വര്‍ഷം മികച്ചതായിരിക്കട്ടെ! ആടുജീവിതം മുതല്‍ സലാര്‍ വരെ, ബിഎംസിഎം (ബഡേ മിയാന്‍ ചോട്ടെ മിയാന്‍) തുടങ്ങി നിങ്ങള്‍ ചെയ്തതെല്ലാം കാണാന്‍ ലോകം കാത്തിരിക്കുകയാണ്!’

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News