ആ ഒരൊറ്റ കോള്‍ ആണ് ജീവിതം മാറ്റിമറിച്ചത്; പഴയ അനുഭവം തുറന്നുപറഞ്ഞ് സുപ്രിയ

പൃഥ്വിരാജിനെ കണ്ടുമുട്ടിയതിനെ കുറിച്ച് മനസ് തുറന്ന് ഭാര്യയും നിര്‍മ്മാതാവുമായ സുപ്രിയ മേനോന്‍. എന്‍ഡിടിവിയില്‍ ജോലി ചെയ്യുന്നതിനിടയിലാണ് സുപ്രിയയും പൃഥ്വിരാജും ആദ്യമായി കാണുന്നത്. നാല് വര്‍ഷത്തെ പരിചയത്തിന് ശേഷമാണ് വിവാഹം തീരുമാനിച്ചതെന്ന് സുപ്രിയ പറഞ്ഞു.

മലയാള സിനിമകളെ കുറിച്ച് ഒരു സ്റ്റോറി ചെയ്യാന്‍ അസൈന്‍മെന്റ് കിട്ടിയതാണ് സംഭവങ്ങളുടെ തുടക്കം. അഭിമുഖത്തിന് വേണ്ടിയാണ് താന്‍ ആദ്യമായി പൃഥ്വിയെ വിളിച്ചത്. മമ്മൂട്ടി, മോഹന്‍ലാല്‍ എന്ന രണ്ട് ബിഗ് എമ്മുകളെ കുറിച്ച് അല്ലാതെ മറ്റൊരു നടനെ കുറിച്ച് അന്ന് അറിയില്ല എന്നതായിരുന്നു സത്യാവസ്ഥ.

സഹപ്രവര്‍ത്തകയായ കൂട്ടുകാരിയാണ് പൃഥ്വിയുടെ മൊബൈല്‍ നമ്പര്‍ തന്നതെന്നും സുപ്രിയ ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ഇന്റര്‍വ്യൂവും ഫീച്ചറും നടന്നില്ലെങ്കിലും ജീവിതത്തില്‍ ഞങ്ങള്‍ ഒന്നായെന്ന് സുപ്രിയ പറഞ്ഞു.

‘മലയാളത്തിലെ ഒരു യുവ താരമാണ്. സിനിമയെ കുറിച്ചൊക്കെ നല്ല ധാരണയുള്ള കക്ഷിയാണ്. നീ ഒന്ന് വിളിച്ച് നോക്ക്. ഉപകാരപ്പെടും’ എന്ന് പറഞ്ഞു. ആ ഒരൊറ്റ കോള്‍ ആണ് ജീവിതം മാറ്റിമറിച്ചത്. ഇന്റര്‍വ്യൂവും ഫീച്ചറും നടന്നില്ല. പക്ഷെ പൃഥ്വിയും താനും കൂട്ടുകാരായി. പുള്ളി വലിയ സ്റ്റാറാണെന്നോ താര കുടുംബത്തിലാണെന്നോ ഒന്നും അറിയില്ലല്ലോ. പയ്യെ പയ്യെ സൗഹൃദം കൂടുതല്‍ ദൃഢമായി. ഡേറ്റിങ് തുടങ്ങി. തിരക്കിനിടക്കും പൃഥ്വി മുംബൈയില്‍ വരും. ഓട്ടോയില്‍ സഞ്ചരിക്കും. ബീച്ചിലിരിക്കും, റോഡരികില്‍ നിന്ന് ചായ കുടിക്കും. അക്കാലത്ത് എല്ലാ പുസ്തകങ്ങളും രണ്ടെണ്ണം വാങ്ങും. ഒന്ന് പൃഥ്വിക്കാണ്. വായന കഴിഞ്ഞ് അതിനെ കുറിച്ച് ഒരുപാട് സംസാരിക്കുമെന്നും സുപ്രിയ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News