‘കഴിഞ്ഞ രണ്ട് മാസങ്ങൾ കഠിനമായിരുന്നു, നിങ്ങൾ ചെയ്തതെല്ലാം കാണാൻ ലോകം കാത്തിരിക്കുകയാണ്’; പൃഥ്വിരാജിന് ആശംസകളുമായി സുപ്രിയ

പൃഥ്വിരാജിന്റെ ജന്മദിനത്തിൽ ഭാര്യ സുപ്രിയ പോസ്റ്റ് ചെയ്ത ആശംസ കുറിപ്പാണു ആരാധകർക്കിടയിൽ ശ്രദ്ധനേടുന്നത്.“കാൽമുട്ടിനേറ്റ പരുക്കും തുടർന്നുള്ള പുനരധിവാസവുമായി കഴിഞ്ഞ രണ്ട് മാസങ്ങൾ കഠിനമായിരുന്നു. എന്നാൽ ഇപ്പോൾ ഏറ്റവും ഇഷ്ടമുള്ളത് ചെയ്തുകൊണ്ട് സെറ്റിൽ നിങ്ങളെ വീണ്ടും കാണുന്നതിൽ എനിക്ക് സന്തോഷമുണ്ട്! ജന്മദിനാശംസകൾ പി, ഈ വർഷം മികച്ചതായിരിക്കട്ടെ! ആടുജീവിതം മുതൽ സലാർ വരെ, ബിഎംസിഎം (ബഡേ മിയാൻ ചോട്ടെ മിയാൻ) തുടങ്ങി നിങ്ങൾ ചെയ്തതെല്ലാം കാണാൻ ലോകം കാത്തിരിക്കുകയാണ്!” എന്നാണ് സുപ്രിയ കുറിച്ചു.

ALSO READ:ചാക്കോച്ചനും മഞ്ജു വാര്യരിനും അംഗീകാരം; 14ാമത് ജെ സി ഡാനിയേൽ ഫൗണ്ടേഷൻ അവാർഡുകൾ പ്രഖ്യാപിച്ചു

ഷൂട്ടിംഗിനിടെ ഉണ്ടായ പരുക്കിനെ തുടർന്ന് മാസങ്ങളോളം വിശ്രമത്തിലായിരുന്ന പൃഥ്വി വീണ്ടും സിനിമാ ജോലികളിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. ലൂസിഫറിന്റെ രണ്ടാം ഭാഗമായ എംപുരാന്റെ തിരക്കിലാണ് പൃഥ്വിരാജ് ഇപ്പോൾ.

അതേസമയം നിരവധിയാളുകളാണ് താരത്തിന് ആശംസകളുമായി എത്തിയത്. നടി നസ്രിയയും പൃഥ്വിയ്ക്ക് ആശംസകൾ അറിയിച്ചിട്ടുണ്ട്. “പ്രിയ സഹോദരന് ആശംസകൾ,” എന്നാണ് നസ്രിയയുടെ ആശംസ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News