പുൽമേടുകളിൽ കൊച്ചുകുഞ്ഞിനെപോലെ ഉറങ്ങുന്ന അരിക്കൊമ്പൻ; വീഡിയോ പങ്കുവെച്ച് സുപ്രിയ സാഹു ഐഎഎസ്‌

തമിഴ്‌നാട് വനത്തിനുള്ളിലെ അരിക്കൊമ്പന്റെ വിശേഷങ്ങൾ പങ്കുവെച്ച് വനം പരിസ്ഥിതി വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി സുപ്രിയ സാഹു. വനത്തിനുള്ളിൽ സുഖമായി ഉറങ്ങുന്ന അരിക്കൊമ്പന്റെ ദൃശ്യങ്ങളാണ് സുപ്രിയ സാഹു പങ്കുവെച്ചിരിക്കുന്നത്. പുൽമേടുകളിൽ കുഞ്ഞിനെപ്പോലെ ഉറങ്ങുന്ന അരിക്കൊമ്പൻ എന്ന തലവാചകത്തോടെ തന്റെ ട്വീറ്റർ ഹാന്ഡിലൂടെയാണ് സുപ്രിയ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

അരിക്കൊമ്പന്‍ കന്യാകുമാരി വന്യജീവി സങ്കേതത്തില്‍ തന്നെ തുടരുന്നതായാണ് വിവരം. ശനിയാഴ്ച രാത്രിയും കുറച്ചുദൂരം സഞ്ചരിച്ച അരിക്കൊമ്പൻ ആരോഗ്യം പൂര്‍ണമായും വീണ്ടെടുത്തിട്ടില്ല എന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. അരിക്കൊമ്പന്‍ ജനവാസ മേഖലയിലേക്ക് കടക്കാതെയിരിക്കാന്‍ നിരീക്ഷണം ശക്തമാക്കിയെന്നും വനപാലകര്‍ അറിയിച്ചു.

Also read: അരികൊമ്പനെ വീണ്ടും അപ്പർ കോതയാറിൽ എത്തിച്ച് ദൗത്യ സംഘം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News