‘അജ്‌മൽ കസബിന് ജയിലിൽ ബിരിയാണി വാങ്ങി നൽകി’, മുക്കുവരുടെ മണം ഇഷ്ടമില്ലാത്തത് കൊണ്ട് ബിജെപി സ്ഥാനാർത്ഥികളെ ഇറക്കുമതി ചെയ്യുന്നു: സുപ്രിയ ശ്രീനേറ്റ്

ബിജെപിയുടെ നുണ പ്രചാരണങ്ങൾക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് എഐസിസി വക്താവ് സുപ്രിയ ശ്രീനേറ്റ്. മുംബൈ ഭീകരാക്രമണ കേസിലെ പ്രതി അജ്മൽ കസബിന് ജയിലില്‍ ബിരിയാണി നല്‍കിയെന്ന അഭിഭാഷകന്‍ ഉജ്ജ്വല്‍ നിഗത്തിനെ മുംബൈ നോര്‍ത്ത് സെന്‍ട്രലില്‍ സ്ഥാനാര്‍ത്ഥിയാക്കിയതിനെയാണ് സുപ്രിയ ശ്രീനേറ്റ് വിമർശിച്ചത്.

ALSO READ: അപകടത്തിൽ പരിക്കേറ്റ സുഹൃത്തിനെ വഴിയിൽ ഉപേക്ഷിച്ചു, പത്തനംതിട്ടയിൽ 17കാരന് ദാരുണാന്ത്യം

‘മുംബൈ ഭീകരാക്രമണ കേസിലെ പ്രതി അജ്മല്‍ കസബിന് ബിരിയാണി നല്‍കിയെന്ന ഉജ്ജ്വല്‍ നിഗത്തിന്റെ നുണ നേരത്തെ പൊളിഞ്ഞതാണ്. അദ്ദേഹം തന്നെ ആ നുണ സമ്മതിച്ചതാണ്’, സുപ്രിയ പറഞ്ഞു. തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ബിജെപി പുറമെ നിന്ന് സ്ഥാനാര്‍ത്ഥികളെ ഇറക്കുമതി ചെയ്യുകയാണെന്നും സുപ്രിയ വിമർശിച്ചു.

ALSO READ: കായംകുളത്ത് സാഹസികമായി വാഹനമോടിച്ച യുവാക്കൾക്ക് ശിക്ഷ സാമൂഹ്യ സേവനം; ആലപ്പുഴ മെഡിക്കൽ കോളേജിൽ സന്നദ്ധ സേവനം നടത്തണം

മുംബൈ നോര്‍ത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയായ കേന്ദ്രമന്ത്രി പിയൂഷ് ഗോയലിന് മുംബൈയിലെ തദ്ദേശവാസികളായ മുക്കുവരുടെ മണം ഇഷ്ടമല്ലെന്നും, രാജ്യത്തെ രാഷ്ട്രീയ സാഹചര്യം പ്രധാനമന്ത്രിക്കെതിരായി തിരിഞ്ഞിരിക്കുകയാണെന്നും സുപ്രിയ വിമർശിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News