എന്‍സിപി അധ്യക്ഷ പദവി; സുപ്രിയാ സുലേയ്ക്ക് സാധ്യത

സുപ്രിയാ സുലേ എന്‍സിപി അധ്യക്ഷയാവാൻ സാധ്യത. വെള്ളിയാഴ്ച നടക്കുന്ന നിർണായക യോഗത്തിന് ശേഷം പ്രഖ്യാപനമുണ്ടായേക്കും. സുപ്രിയയ്ക്ക് പിന്തുണയുമായി പ്രതിപക്ഷ നേതാക്കളും രംഗത്തെത്തി. രാഹുല്‍ ഗാന്ധിയും എംകെ സ്റ്റാലിനും സുപ്രിയയുമായി ഫോണില്‍ സംസാരിച്ചു.

ശരത് പവാര്‍ അധ്യക്ഷ സ്ഥാനത്ത് നിന്നും മാറിയതോടെ അടുത്തതാരെന്ന് കണ്ടെത്താന്‍ തിരക്കിട്ട ചര്‍ച്ചകള്‍ തന്നൊണ് നടക്കുന്നത്. പാര്‍ട്ടിയെ നയിക്കാന്‍ ശരദ് പവാര്‍ താത്കാലികമായി രൂപീകരിച്ച സമിതിക്കകത്ത് സുപ്രിയാ സുലേ ദേശീയ അധ്യക്ഷയാവട്ടെ എന്നതാണ് ഭൂരിപക്ഷ അഭിപ്രായം. അജിത് പവാറിനെ സംസ്ഥാന നേതൃത്വം ഏല്‍പിക്കണം. സംസ്ഥാനത്ത് അധികാരം കിട്ടുകയും മുഖ്യമന്ത്രി സ്ഥാനത്തിന് വഴി തെളിയുകയും ചെയ്താല്‍ അജിത്തിനെ മുഖ്യമന്ത്രിയാക്കാമെന്നുമാണ് ഫോര്‍മുല.

സുപ്രിയ സുലേ അധ്യക്ഷയാകുന്നതില്‍ പിന്തുണയും വര്‍ധിക്കുന്നുണ്ട്. രാഹുല്‍ ഗാന്ധിയും എംകെ സ്റ്റാലിനും സുപ്രിയ സുലേയുമായി ഫോണില്‍ സംസാരിച്ചു.മുഖ്യമന്ത്രി പദം ആഗ്രഹിക്കുന്ന അജിത് പവാറിനും നിലവിലത്തെ ഫാേര്‍മുലയില്‍ എതിര്‍പ്പ് ഉണ്ടാകാന്‍ സാധ്യതയില്ലെന്നാണ് നേതാക്കളുടെ വിലയിരുത്തല്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News