‘അജിത് പവാറിന്റെ എൻസിപിയുമായി യോജിക്കുന്ന പ്രശ്‌നമില്ല’: സുപ്രിയ സുലെ

SUPRIYA SULE
അജിത് പവാറിന്റെ എൻസിപിയുമായി യോജിക്കുന്ന പ്രശ്‌നമില്ലെന്ന് എൻസിപി ശരദ്പവാർ വിഭാഗം നേതാവ് സുപ്രിയ സുലെ.  മഹാവികാസ് അഘാഡി അധികാരത്തിലെത്തിയാൽ താൻ മുഖ്യമന്ത്രിയാകില്ലെന്നും എൻസിപി വർക്കിങ് പ്രസിഡന്റ് പറഞ്ഞു.
പ്രതിപക്ഷ നേതാക്കളെ നിശ്ശബ്ദരാക്കാനാണ് അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്യുന്നതെന്നും സമ്മർദ്ദം ചെലുത്തി പിന്തുണ നേടുന്നതാണ് ബിജെപി തന്ത്രമെന്നും സുപ്രിയ സുലെ ആരോപിച്ചു
ദേവേന്ദ്ര ഫഡ്‌നാവിസ്‌ മുഖ്യമന്ത്രി ആയിരുന്നപ്പോഴാണ് അജിത് പവറിനെതിരെ അഴിമതി ആരോപണം ഉന്നയിച്ച് കേസെടുത്തതെന്നും സുപ്രിയ ചൂണ്ടിക്കാട്ടി.
അതേസമയം  ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ എൻസിപിയുമായി ഇനി ഒന്നിക്കുന്ന പ്രശ്നമില്ലെന്നും  എൻസിപി ശരദ്പവാർ വിഭാഗം നേതാവ്  വ്യക്തമാക്കി. മഹാവികാസ് അഘാഡി അധികാരത്തിലെത്തിയാൽ താൻ മുഖ്യമന്ത്രിയാകില്ലെന്നും  സുപ്രിയ പറഞ്ഞു. 2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് സമാനമായി  സംസ്ഥാന  തിരഞ്ഞെടുപ്പിൽ ശരദ് പവാർ നയിക്കുന്ന എൻസിപി  മികച്ച പ്രകടനം കാഴ്ചവെയ്ക്കുമെന്നും സുപ്രിയ പറഞ്ഞു.
ENGLISH NEWS SUMMARY: NCP Sharadpawar wing leader Supriya Sule said  that she will not become the chief minister if Mahavikas Aghadi comes to power
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News