വോട്ടിങ് യന്ത്രത്തെ തെളിവില്ലാതെ സംശയിക്കരുതെന്ന് സുപ്രിയ സുലെ. താൻ നാലു തെരഞ്ഞെടുപ്പുകളിൽ വിജയിച്ചത് ഇതേ ഇവിഎമ്മുകൾ ഉപയോഗിച്ചാണെന്നും ലോക് സഭാ എം പിയും എൻ സി പി ശരദ് പവാർ വിഭാഗം നേതാവുമായ സുപ്രിയ. സഖ്യകക്ഷികൾക്കിടയിൽ ഭിന്നാഭിപ്രായം നില നിൽക്കുമ്പോഴാണ് സുപ്രിയയുടെ പ്രസ്താവന ചർച്ചയാകുന്നത്.
ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ മഹായുതി സഖ്യം വലിയ ഭൂരിപക്ഷത്തോടെ ജയിച്ചത് വോട്ടിങ് യന്ത്രത്തിൽ കൃത്രിമം കാണിച്ചാണെന്നാണ് കോൺഗ്രസ്, ശിവസേന അടക്കമുള്ള മഹാ വിഹാസ് അഘാഡി സഖ്യം നേതാക്കൾ ആരോപിച്ചിരുന്നത്. ഇപ്പോഴിതാ വോട്ടിങ് യന്ത്രത്തെ തെളിവില്ലാതെ സംശയിക്കരുതെന്നാണ് സുപ്രിയ സുലെ പറയുന്നത്.
ഇ വി എം മെഷീനെ കുറ്റം പറയുന്നത് അവസാനിപ്പിക്കണമെന്നും എൻ സി പി ശരദ് പവാർ വിഭാഗം നേതാവ് പറയുന്നു. താൻ നാലു തെരഞ്ഞെടുപ്പുകളിൽ വിജയിച്ചത് ഇതേ യാന്ത്രിക സംവിധാനത്തിലൂടെയാണെന്നും സുപ്രിയ വാദിക്കുന്നു.
മഹാ വികാസ് അഘാഡി സഖ്യ നേതാക്കൾ ബാലറ്റ് പേപ്പറിലേക്ക് മടങ്ങി പോകണമെന്ന് ആവശ്യപ്പെടുമ്പോഴാണ് വോട്ടിംഗ് യന്ത്രത്തെ അനുകൂലിച്ച് സുപ്രിയ രംഗത്തെത്തിയിരിക്കുന്നത്.കൃത്യമായ തെളിവുകൾ ലഭിക്കുന്നത് വരെ ഇ വി എമ്മിനെതിരെ സംസാരിക്കുന്നത് ശരിയല്ലെന്നും സുപ്രിയ വ്യക്തമാക്കി. അജിത് പവാറിന്റെ വിമത നീക്കത്തിലൂടെ പിളർന്ന എൻ സി പി പാർട്ടികളുടെ ലയനവുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾ ഉയരുന്നതിനിടെയാണ് സുപ്രിയ സുലെയുടെ പ്രസ്താവന വീണ്ടും ഊഹാപോഹങ്ങൾ ശക്തമാക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here