ഓരോ കുഞ്ഞ് ജനിക്കുമ്പോഴും ഓരോ അവാർഡ് കിട്ടുന്നു, നാലാമതൊരു കുഞ്ഞ് കൂടി ഉണ്ടാവാൻ നിങ്ങൾ പ്രാർത്ഥിക്കണം എങ്കിലേ എനിക്ക് ഓസ്കാർ കിട്ടൂ: സുരാജ്

ഒരു സ്റ്റേജ് ഷോയിൽ വെച്ച് നടൻ സൂരജ് വെഞ്ഞാറമൂട് പറഞ്ഞ ചില രസകരമായ കാര്യങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്. തനിക്ക് ഓരോ കുഞ്ഞു ജനിച്ചപ്പോഴും ഓരോ അവാർഡ് കിട്ടിയെന്നും, ഇനി നാലാമതൊരു കുഞ്ഞു കൂടി ജനിച്ചിട്ട് വേണം ഓസ്കാർ വാങ്ങാനെന്നുമാണ് സുരാജ് പറഞ്ഞത്. വേദിയെ മുഴുവൻ പൊട്ടിച്ചിരിപ്പിച്ച ഈ തമാശ വലിയ രീതിയിലാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.

ALSO READ: ചില കാര്യങ്ങള്‍ മൂടിവയ്ക്കുക തന്നെ വേണം; കാണിച്ചത് വന്‍ ചതി; ഒറ്റുകൊടുത്തു: നടൻ ശിവകാര്‍ത്തികേയനെതിരായി ഡി ഇമ്മാൻ

സുരാജ് പറഞ്ഞത്

എനിക്ക് അവാർഡുകൾ കിട്ടിയ കഥയൊക്കെ അറിയാമല്ലോ… എനിക്ക് മൂന്ന് കുഞ്ഞുങ്ങളാണ്. നിങ്ങൾ കാണുന്നപോലെയൊന്നുമല്ല. ആദ്യത്തെ ആള് ജനിച്ചപ്പോഴാണ് എനിക്ക് ആദ്യത്തെ സംസ്ഥാന അവാർഡ് ലഭിച്ചത്. കാശിനാഥ് എന്നാണ് പേര്. കയ്യടിക്ക് നിങ്ങൾ… എന്റെ അച്ഛൻ പറഞ്ഞിട്ടുണ്ട് എന്ത് കാര്യവും ചോദിച്ച് വാങ്ങണമെന്ന്.

ALSO READ: സ്വവർഗ വിവാഹത്തിന് അംഗീകാരമില്ല, ഹർജികൾ തള്ളി സുപ്രീംകോടതി

നിങ്ങൾ കയ്യടിക്ക്… പിന്നാലെ എന്റെ രണ്ടാമത്തെ മകൻ ജനിച്ചു വാസുദേവ്. ആള് ജനിച്ചപ്പോൾ രണ്ടാമത്തെ സംസ്ഥാന അവാർഡും കിട്ടി. അപ്പോൾ ഞാൻ കരുതി ഈ പരിപാടി കൊള്ളാമല്ലോയെന്ന്. അങ്ങനെ താൻ പാതി ദൈവം പാതി എന്നാണല്ലോ. മൂന്നാമത് ഒരു പെൺ കുഞ്ഞുവേണം എന്നാണ് ആഗ്രഹിച്ചത്. മൂന്നാമത് ഒരു പെൺകുട്ടി ജനിച്ചു ഹൃദ്യ. ആള് ജനിച്ചപ്പോൾ എനിക്ക് സംസ്ഥാന അവാർഡും ദേശീയ അവാർഡും കിട്ടി. ഇനിയുള്ളത് ഓസ്ക്കാറാണ് അത് കിട്ടും എങ്കിൽ നാലാമത്തെ കുഞ്ഞിനും ഞാൻ റെഡിയാണ്. നിങ്ങൾ എല്ലാവരും പ്രാർത്ഥിക്കണം… സഹകരണം വേണ്ട. ഞാൻ ഈ കഥ ഇവിടെ പറയുമെന്ന് പറഞ്ഞപ്പോൾ എന്റെ ഭാര്യ എന്നോട് ചോദിച്ചത് നാണമില്ലേ എന്നാണ്. മൂന്ന് അവാർഡും എന്റെയും കൂടി മിടുക്ക് കൊണ്ടാണ് എന്നാണ് അവൾ പറഞ്ഞത്. ഇനിയൊരു കാര്യം ചെയ്യ് നല്ലോണം അധ്വാനിച്ച് അഭിനയിച്ച് അവാർഡ് വാങ്ങാനാണ് അവൾ പറയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News