‘ജെൻസണിന്റെ വിടപറച്ചിൽ തീരാനോവായി അവശേഷിക്കുന്നു’ ; അനുശോചനം അറിയിച്ച് സുരാജ് വെഞ്ഞാറമ്മൂട്

കഴിഞ്ഞ ദിവസം വാഹനാപകടത്തിൽ മരിച്ച ജെൻസണിന്റെ വിയോഗത്തിൽ അനുശോചനം അറിയിച്ച് നടൻ സുരാജ് വെഞ്ഞാറമ്മൂട്. ‘ജെൻസണിന്റെ വിടപറച്ചിൽ തീരാനോവായി അവശേഷിക്കുന്നു. ഒപ്പം ശ്രുതിയെ കുറിച്ചുള്ള ആശങ്കകളും’. സുരാജ് വെഞ്ഞാറമ്മൂട് ഫേസ്‌ബുക്കിൽ കുറിച്ചു. എത്രയും പെട്ടെന്ന് ശ്രുതിയ്ക്ക് ഇതും അതിജീവിക്കാൻ കഴിയട്ടെ എന്നും സുരാജ് വെഞ്ഞാറമ്മൂട് പറഞ്ഞു.

ALSO READ : ‘ശ്രുതിയുടെ വേദന, ചിന്തിക്കാവുന്നതിനും അപ്പുറമാണ്’ ; ജെൻസന് അനുശോചനം അറിയിച്ച് മമ്മൂട്ടി

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം :

മാതാപിതാക്കളെയും അനിയത്തിയെയും വീടും സമ്പാദ്യവും എല്ലാം ഉരുൾ കവർന്നെടുത്തപ്പോഴും ശ്രുതിയുടെ കൈ പിടിച്ച് അവളെ ജീവിതത്തിലേക്ക് തിരിച്ചു കയറ്റിയ ജെൻസൻ അഭിമാനമായിരുന്നു…പ്രതീക്ഷ ആയിരുന്നു….
ജെൻസന്റെ വിട പറച്ചിൽ തീരാ നോവായി അവശേഷിക്കുന്നു…
ഒപ്പം ശ്രുതിയെ കുറിച്ചുള്ള ആശങ്കകളും…
എത്രയും പെട്ടെന്ന് ശ്രുതിക്ക് ഇതും അതിജീവിക്കാൻ കഴിയട്ടെ…

നേരത്തെ നടന്മാരായ മമ്മൂട്ടി, ഫഹദ് ഫാസിൽ തുടങ്ങിയവർ ജെൻസണിന് അനുശോചനം അറിയിരിച്ചിരുന്നു. ‘ജെൻസന്റെ വിയോഗം വലിയ ദുഃഖം ഉണ്ടാക്കുന്നു. ശ്രുതിയുടെ വേദന…ചിന്തിക്കാവുന്നതിനും അപ്പുറമാണ്….സഹനത്തിന് അപാരമായൊരു ശക്തി ലഭിക്കട്ടെ ശ്രുതിക്കും ജെൻസന്റെ പ്രിയപ്പെട്ടവർക്കും’ എന്നായിരുന്നു മമ്മൂട്ടി ഫേസ്ബുക്കിൽ കുറിച്ചത്. ‘കാലത്തിന്റെ അവസാനം വരെ നീ ഓർക്കപ്പെടും സഹോദരാ’ എന്നാണ് ഫഹദ് ഫാസിൽ കുറിച്ച വാക്കുകൾ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News