മണിപ്പൂരില്‍ രണ്ട് സ്ത്രീകളെ ആള്‍ക്കൂട്ടം റോഡിലൂടെ നഗ്‌നരാക്കി നടത്തിയ സംഭവവുമായി ബന്ധപ്പെട്ട് പങ്കുവച്ച തന്റെ പോസ്റ്റ് ഫേസ്ബുക്കും ഇന്‍സ്റ്റാഗ്രാമും നീക്കം ചെയ്‌തെന്ന് വ്യക്തമാക്കി നടന്‍ സുരാജ് വെഞ്ഞാറമൂട് രംഗത്ത്.
Also Read : മണിപ്പൂരില്‍ കുകി യുവാവിന്‍റെ തല വെട്ടിമാറ്റി മതിലില്‍ വച്ചു, ക്രൂരതകള്‍ അവസാനിക്കുന്നില്ല
‘മണിപ്പൂര്‍ അസ്വസ്ഥതയുണ്ടാക്കുന്നു…അപമാനം കൊണ്ട് തല കുനിഞ്ഞു പോകുന്നു…ഇനിയും ഒരു നിമിഷം നീതി വൈകിക്കൂടാ’, എന്നായിരുന്നു സുരാജ് വെഞ്ഞാറമൂട് നേരത്തെ പങ്കുവച്ച പോസ്റ്റ്. ഇതില്‍ ഇന്ത്യ ടുഡേയില്‍ വന്ന മണിപ്പൂര്‍ സംഭവത്തിന്റെ വാര്‍ത്തയും സുരാജ് പങ്കുവച്ചിരുന്നു.
എന്നാല്‍ കുറച്ച് സമയം കഴിഞ്ഞപ്പോഴേക്കും ആ പോസ്റ്റ് താരത്തിന്റെ അക്കൗണ്ടില്‍ നിന്നും കാണാതാവുകയായിരുന്നു. തുടര്‍ന്ന് കേന്ദ്രത്തെ പേടിച്ച് സുരാജ് പോസ്റ്റ് മുക്കിയോ എന്നൊക്കെ ചോദിച്ച് സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചകളും സജീവമായിരുന്നു. ശേഷമാണ് എന്താണ് സത്യാവസ്ഥയെന്ന് വെളിപ്പെടുത്തി താരം തന്നെ രംഗത്തെത്തുന്നത്.
‘മണിപ്പൂരിലെ സംഭവം ആയി ബന്ധപ്പെട്ട് അല്പം മുന്‍പ് പങ്കുവച്ച പോസ്റ്റ് കമ്മ്യൂണിറ്റി സ്റ്റാന്‍ഡേര്‍ഡിന് എതിരാണ് എന്ന കാരണത്താല്‍ ഫേസ്ബുക്കും ഇന്‍സ്റ്റാഗ്രാമും നീക്കം ചെയ്തതായി കാണുന്നു… ഷെയര്‍ ചെയ്തവര്‍ ശ്രദ്ധിക്കുമല്ലോ…’, എന്നാണ് സുരാജ് വെഞ്ഞാറമൂട് ഫെസ്ബുക്കില്‍ പുതിയതായി കുറിച്ചത്.
Also Read : മണിപ്പൂരില്‍ ആദ്യ ദിനം ആക്രമിക്കപ്പെട്ടത് രണ്ടല്ല 8 സ്ത്രീകള്‍, എണ്‍പത് ദിവസത്തില്‍ എത്ര ഇരകള്‍?
പോസ്റ്റ് കമ്മ്യൂണിറ്റി സ്റ്റാന്‍ഡേര്‍ഡിന് എതിരാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടിയെന്നും തന്റെ പോസ്റ്റ് ഷെയര്‍ ചെയ്തവര്‍ ശ്രദ്ധിക്കുമല്ലോ എന്നും സുരാജ് ഓര്‍മപ്പെടുത്തി. സ്ത്രീകളെ അക്രമിച്ചതിന്റെ വീഡിയോകളും മറ്റും നീക്കാന്‍ സമൂഹമാധ്യമ കമ്പനികളോട് കേന്ദ്രസര്‍ക്കാര്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here