ആരാധകർ എല്ലാം ഒരു പോലെ കാത്തിരിക്കുന്ന ചിത്രമാണ് എമ്പുരാൻ. ചിത്രത്തിന്റേതായി വരുന്ന ഓരോ വിശേഷങ്ങളും ആരാധകർക്കിടയിൽ ഏറെ സന്തോഷം ആണ്. പൃഥ്വിരാജ് സംവിധാനം ചെയ്യുന്നു എന്നതും മോഹൻലാൽ അഭിനയിക്കുന്നുവെന്നതും ലൂസിഫർ പോലെ തന്നെ എമ്പുരാനിലും ആരാധകരുടെ ആകാംഷ കൂട്ടുന്ന ഘടകമാണ്. ഇപ്പോഴിതാ ചിത്രത്തിലെ അഭിനേതാവായ സുരാജ് വെഞ്ഞാറമൂട് ലൂസിഫറിലെ അനുഭവത്തെ കുറിച്ച് പറഞ്ഞിരിക്കുകയാണ്. ഒരു അഭിമുഖത്തിലാണ് സൂരാജ് ഇക്കാര്യം പറഞ്ഞത്
എമ്പുരാനില്‍ തന്റെ ഭാഗത്തിന്റെ ഡബ്ബിങ് താൻ കഴിഞ്ഞ ദിവസം ചെയ്തിരുന്നു. ജംഗിള്‍ പൊളിയാണ് ചെക്കന്‍ അതില്‍ ചെയ്തിരിക്കുന്നത്. സസ്‌പെന്‍സ് ഒന്നും താൻ നശിപ്പിക്കുന്നില്ല. പക്ഷേ കണ്ടിട്ട് പൃഥ്വി അതില്‍ ജംഗിള്‍ പൊളിയാണ് എന്നാണ് തരാം പറഞ്ഞത്.തന്റെ ഭാഗങ്ങളും പിന്നെ അവിടെയും ഇവിടെയുമൊക്കെ താൻ കണ്ടു. അതൊന്നും ഒരു രക്ഷയുമില്ല,’ എന്നാണ് സുരാജ് പറഞ്ഞു. പൃഥ്വിരാജ് എന്ന സംവിധായകൻ ഒരു മനുഷ്യന്‍ ഒന്നും അല്ല, ഒരു റോബോട്ട് ആണ്. എന്തൊക്കെ കാര്യങ്ങളാണ് പെര്‍ഫെക്ടായി ചെയ്യുന്നത്. അദ്ദേഹത്തിന് എല്ലാ കാര്യങ്ങളെക്കുറിച്ചും നല്ല ധാരണയുണ്ട് എന്നാണ് സുരാജ് പറഞ്ഞത്. പൃഥ്വി വന്ന ഉടനെ ടക് ടക് എന്ന് പറയുന്ന പോലെ ഷോട്ട് എടുക്കും. എഡിറ്റ് ചെയ്താണ് ഓരോ സീനും എടുത്ത് പോകുന്നത്. അനാവശ്യമായി ഒരു ഷോട്ട് എടുക്കുകയോ ഒന്നും ചെയ്യില്ല,’ എന്നും സുരാജ് വ്യക്തമാക്കി. ലൂസിഫറിൽ സൂരാജ് ഇല്ലായിരുന്നു.
അതേസമയം 2025 മാർച്ച് 27 ന് എമ്പുരാൻ തിയേറ്ററുകളിൽ എത്തും. ആദ്യ ഭാഗത്തിലെ അഭിനേതാക്കളായ മഞ്ജു വാര്യർ, ടൊവിനോ തോമസ്, സാനിയ അയ്യപ്പൻ, സായ് കുമാർ, ഇന്ദ്രജിത് സുകുമാരൻ, ബൈജു എന്നിവർക്കൊപ്പം സുരാജ് വെഞ്ഞാറമൂട്, ഷൈൻ ടോം ചാക്കോ, ഷറഫുദ്ദീൻ, അർജുൻ ദാസ് എന്നിങ്ങനെ പുതിയ താരങ്ങളും ചിത്രത്തിലുണ്ട്. ലൈക്ക പ്രൊഡക്ഷൻസും ആശിർവാദ് സിനിമാസും ചേർന്നാണ് എമ്പുരാൻ നിർമിക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here