ഒവേറിയന്‍ കാന്‍സറിനെതിരെ നീണ്ട നാളത്തെ പോരാട്ടം; ഫാഷന്‍ ഇന്‍ഫ്‌ലുവന്‍സര്‍ സുരഭി ജെയിന്‍ അന്തരിച്ചു

ഒവേറിയന്‍ കാന്‍സറിനോടുള്ള പോരാട്ടത്തിനൊടുവില്‍ വിട പറഞ്ഞ് പ്രശസ്ത ഫാഷന്‍ ഇന്‍ഫ്‌ലുവന്‍സര്‍ സുരഭി ജെയിന്‍. 30 വയസ്സായിരുന്നു. ഇന്‍സ്റ്റഗ്രാമില്‍ നിരവധി ഫോളോവേഴ്‌സുള്ള സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സര്‍ ആയിരുന്നു സുരഭി. ഓവേറിയന്‍ കാന്‍സര്‍ ബാധിച്ച് ദീര്‍ഘനാളായി ചികിത്സയില്‍ തുടരുകയായിരുന്നു. കാന്‍സര്‍ ബാധിച്ച് ആശുപത്രിയില്‍ ചികിത്സയിലിരിക്കുന്നതിന്റെ ചിത്രം രണ്ടുമാസം മുന്‍പ് സുരഭി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു.

ALSO READ:ഏറ്റവും മികച്ച ജീവിത നിലവാരവും മാനവ വികസനവുമുള്ള നാടാണ് കേരളം, ബിജെപി പ്രസിദ്ധീകരിച്ച കേരളത്തിനെതിരെയുള്ള പരസ്യം അങ്ങേയറ്റം തെറ്റിദ്ധരിപ്പിക്കുന്നത്: മന്ത്രി കെ എൻ ബാലഗോപാൽ

”നിങ്ങളെ എന്റെ ആരോഗ്യത്തെ കുറിച്ച് സ്ഥിരമായി അറിയിക്കാന്‍ സാധിക്കുന്നില്ല. എന്റെ ആരോഗ്യനില വളരെ മോശമാണ്. ആരോഗ്യസ്ഥിതി സംബന്ധിച്ച് എല്ലാവരും ചോദിക്കുന്നുണ്ട്. പക്ഷേ, ഇപ്പോള്‍ കൂടുതലായി ഒന്നും പറയാനില്ല. കഴിഞ്ഞ രണ്ടുമാസമായി ഞാന്‍ ആശുപത്രിയില്‍ തന്നെയാണ്. ചികിത്സ തുടരുകയാണ്. ഈ ബുദ്ധിമുട്ടുകള്‍ എത്രയും പെട്ടെന്ന് അവസാനിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.” സുരഭി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

ALSO READ:“മുഖ്യമന്ത്രിയെ കേന്ദ്ര ഏജൻസികൾ എന്തുകൊണ്ട് ചോദ്യം ചെയ്യുന്നില്ല”: പിണറായി വിജയനെതിരെ ബിജെപി അജണ്ടയുമായി രാഹുൽ ഗാന്ധിക്ക് പിന്നാലെ പ്രിയങ്ക ഗാന്ധിയും

സുരഭിയുടെ മരണവിവരം കുടുംബാംഗങ്ങളാണ് സമൂഹമാധ്യമത്തിലൂടെ അറിയിച്ചത്. ഏപ്രില്‍ 18നാണ് സുരഭി മരിച്ചത്. സുരഭിയുടെ സംസ്‌കാരം ഏപ്രില്‍ 19ന് ഗാസിയാബാദില്‍ നടത്തിയതായും കുടുംബം അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News