പേരുമാറ്റി കളിക്കാമെന്ന് സുരേന്ദ്രന്‍, ആ പരിപ്പ് ഇവിടെ വേവില്ലെന്ന് മലയാളികള്‍, ട്രോള്‍മഴ!

ബിജെപിക്ക് സ്ഥലങ്ങളുടെയും റോഡുകളുടെയും സ്റ്റേഡിയങ്ങളുടെയും പാര്‍ക്കുകളുടെയും എന്തിന് പാര്‍ലമെന്റിന്റെയും പേരുമാറ്റി കളിക്കുന്നത് വളരെ ഇഷ്ടമുള്ള കാര്യമാണ്. ന്യൂനപക്ഷങ്ങളുടെ മതവുമായി ബന്ധപ്പെട്ട പേരുകള്‍ അവര്‍ക്ക് സ്വീകാര്യമല്ല. വടക്കേ ഇന്ത്യയില്‍ ഇതൊരു സ്ഥിരം പരിപാടിയായി തന്നെ അവര്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ദില്ലി മുതല്‍ ഇങ്ങ് കര്‍ണാടക വരെ പലയിടത്തും അവരത് നടപ്പാക്കിയും കഴിഞ്ഞു. പക്ഷേ ആ അടവ് ഇവിടെ കേരളത്തിന്റെ മണ്ണില്‍ ചിലവാകില്ലെന്ന് ബിജെപി കഴിഞ്ഞ ദിവസം മനസിലാക്കി കഴിഞ്ഞു.

ALSO READ:  ‘മോദിക്ക് ഒരു മൂന്നാം ഊഴം ഉണ്ടാകില്ല’: ബിനോയ് വിശ്വം എം പി

സുല്‍ത്താന്‍ ബത്തേരിയുടെ പേരുമാറ്റം അനിവാര്യമാണെന്ന് ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ വലിയ ആവേശത്തോടെയാണ് പറഞ്ഞത്. അതിന് പറഞ്ഞ കാരണം ഇങ്ങനെയും വൈദേശിക ആധിപത്യത്തിന്റെ ഭാഗമായി വന്നതാണത്ര സുല്‍ത്താന്‍ ബത്തേരി എന്ന പേര്. സുല്‍ത്താന്‍ ബത്തേരിയല്ല, മറിവ് ആ സ്ഥലം് ഗണപതിവട്ടമാണ്. ഇതേവിഷയം 1984-ല്‍ പ്രമോദ് മഹാജന്‍ ഉണയിച്ചതാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. പക്ഷേ ഒത്തില്ല, വലിയൊരു വിവാദം, അല്ലെങ്കില്‍ ചര്‍ച്ചയാകുമെന്ന് സുരേന്ദ്രനും സംഘവും വിചാരിച്ച സംഭവം മഴത്ത് കത്തിച്ച മാലപ്പടക്കം പോലെയായി പോയെന്ന് മാത്രമല്ല. പരിഹസിക്കപ്പെടുകയും ചെയ്തു. സമൂഹമാധ്യമങ്ങളിലെ ട്രോളുകളില്‍ മാത്രം ഒതുങ്ങി പോയ ഈ പ്രസ്താവന ബിജെപിയുടെ വര്‍ഗീയതയുടെ ആഴം തന്നെ വെളിപ്പെടുത്തുന്ന ഒന്നാണെന്നിരിക്കെ മറ്റു പാര്‍ട്ടികളും പ്രവര്‍ത്തകരും എന്തിന് സാധാരണ ജനങ്ങള്‍ പോലും അതിന് വലിയ ശ്രദ്ധ തന്നെ കൊടുത്തില്ല.

ALSO READ: വാട്ട്‌സ്ആപ്പ് അപ്പ്‌ഡേറ്റുകള്‍ അവസാനിക്കുന്നില്ല; പുത്തന്‍ ഫീച്ചര്‍ ഇതാണ്, ഉടന്‍ പ്രതീക്ഷിക്കാം!

ഈ വിഷയത്തില്‍ സുരേന്ദ്രനെതിരെയുണ്ടായ ട്രോളുകളില്‍ ഏറ്റവും മികച്ച ട്രോള്‍, ഓരോ ബിജെപി സ്ഥാനാര്‍ത്ഥിയും എംപിമായി കഴിഞ്ഞാല്‍ ഇത് പോലെയുള്ള വികസനമാണ് മണ്ഡലങ്ങള്‍ക്ക് വേണ്ടി പ്ലാന്‍ ചെയ്യുന്നത് എന്ന് മനസിലാക്കണം എന്നതരത്തില്‍ പ്രചരിച്ച ഒന്നാണ്. കുതിരവട്ടം വഴി ഗണപതിവട്ടമെന്നൊരു പരിഹാസവും ട്രെന്‍ഡിംഗാകുന്നുണ്ട്. 2019ല്‍ എന്‍ഡിഎ നേടിയത് വട്ട പൂജ്യം. ഇത്തവണ, 2024ല്‍ എന്‍ഡിഎയ്ക്ക് അത് ഗണപതി വട്ടം എന്ന തരത്തില്‍ കാര്‍ട്ടൂണടക്കം പുറത്തുവന്നു കഴിഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News