മാധ്യമങ്ങളോടുള്ള ഭീഷണി, കെ സുരേന്ദ്രൻ്റെ പ്രയോഗം ഗാന്ധിയെ നിശ്ശബ്ദനാക്കണം എന്നു പറഞ്ഞതിൻ്റെ വേറൊരു പതിപ്പ്; എം വി ഗോവിന്ദൻ മാസ്റ്റർ

mv govindan master

മാധ്യമങ്ങളോടുള്ള ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ്റെ ഭീഷണി ബിജെപിയുടെ അസഹിഷ്ണുതയുടെ ഭാഗമാണെന്നും ഗാന്ധിയെ നിശ്ശബ്ദനാക്കണം എന്ന് പറഞ്ഞതിൻ്റെ മറ്റൊരു പതിപ്പാണ് കെ. സുരേന്ദ്രൻ്റെ പ്രയോഗമെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ. ഇതിനെതിരെ മാധ്യമങ്ങൾ പ്രതികരിക്കാത്തത് എന്താണെന്നും ഒരു രാഷ്ട്രീയ പ്രവർത്തകനും നടത്താൻ പാടില്ലാത്ത അതിക്രമമാണ് മാധ്യമങ്ങൾക്കെതിരെ കെ. സുരേന്ദ്രൻ നടത്തിയതെന്നും ഇടതുപക്ഷം മാധ്യമങ്ങളുടെ തെറ്റായ പ്രവണതകളെ മാത്രമേ എതിർത്തിട്ടുള്ളൂവെന്നും എം.വി. ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.

തുടർന്ന് എഡിഎം നവീൻ ബാബുവിൻ്റെ മരണത്തിൽ സിപിഐഎം നവീൻ ബാബുവിൻ്റെ കുടുംബത്തിനൊപ്പമാണ് നിൽക്കുന്നതെന്നും സിബിഐ അന്വേഷണത്തെക്കുറിച്ച് സിപിഎമ്മിന് വ്യക്തമായ ധാരണയുണ്ടെന്നും സിബിഐ കൂട്ടിൽ കിടക്കുന്ന തത്തയാണ് എന്നു പറഞ്ഞത് സുപ്രീം കോടതിയാണെന്നും അദ്ദേഹം പറഞ്ഞു. സിഎച്ച്ആർ വിഷയത്തിൽ ഇടുക്കിയിലെ ജനങ്ങളോട് പറഞ്ഞ വാഗ്ദാനം സിപിഐഎം പാലിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ALSO READ: യുഡിഎഫ് നേതാക്കൾക്ക് അന്ധമായ ഇടതുപക്ഷ വിരുദ്ധതയാൽ സമനില തെറ്റി, ബിജെപിയുടെ രക്ഷാധികാരിയായി പ്രതിപക്ഷ നേതാവ് മാറി; മന്ത്രി മുഹമ്മദ് റിയാസ്

എസ്ഡിപിഐയുമായി ഇന്നേവരെ സിപിഐഎം രാഷ്ട്രീയ കൂട്ടുകെട്ട് ഉണ്ടാക്കിയിട്ടില്ല. മനോരമ കൊടുത്ത വാർത്തയ്ക്കെതിരെ കോടതിയിൽ പോകേണ്ടതായി വരുമെന്നും ചില പഞ്ചായത്തുകൾ എസ്ഡിപിഐയും സിപിഐഎമ്മും ചേർന്ന് ഭരിക്കുകയാണെന്ന് മനോരമ നടത്തിയ പ്രചാരണം കള്ള പ്രചാരണമാണെന്നും എം.വി. ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. ഇതിനെതിരെ സിപിഐഎം പ്രതിഷേധിച്ചിട്ടും അവർ തിരുത്താൻ തയ്യാറായിട്ടില്ല. അബദ്ധം പറ്റിയതാണെങ്കിൽ അത് പറയാനുള്ള സാമാന്യ മര്യാദ കാണിക്കണ്ടേ ?

മനോരമ പറഞ്ഞ എല്ലാ പഞ്ചായത്തുകളും പരിശോധിച്ചു, അതിൽ സിപിഐഎം സെക്രട്ടേറിയറ്റ് പത്രക്കുറിപ്പ് ഇറക്കി. എന്നിട്ടും മനോരമ തിരുത്താൻ തയ്യാറായില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഭൂരിപക്ഷ വർഗീയത ആയ ഹിന്ദു വർഗീയ വാദത്തെയും ന്യൂനപക്ഷ വർഗീയ വാദത്തെയും തങ്ങൾ ഒരുപോലെ എതിർക്കും. ഭൂരിപക്ഷ വർഗീയ വാദവും ന്യൂനപക്ഷ വർഗീയ വാദവും പരസ്പരം ശക്തിപ്പെടുത്തി കൊണ്ടിരിക്കുകയാണെന്നും അതുകൊണ്ട് രണ്ടും അപകടകരമാണെന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. ന്യൂനപക്ഷ വർഗീയതയുടെയും ഭൂരിപക്ഷ വർഗീയതയുടെയും സഹായം സ്വീകരിച്ചാണ് കോൺഗ്രസ് പാലക്കാട് വിജയിച്ചതെന്നും തുടർന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News