‘പോയി നിങ്ങളുടെ മുഖ്യമന്ത്രിയോട് ചോദിക്ക്’: വയനാട് ദുരന്തത്തിലെ കേന്ദ്രസഹായത്തെ പറ്റിയുള്ള ചോദ്യത്തോട് തട്ടിക്കയറി സുരേഷ് ഗോപി

SURESH GOPI

വയനാട് ദുരന്തത്തിൽ ഇതുവരെ കേന്ദ്ര സഹായം കിട്ടിയില്ലല്ലോ എന്ന ചോദ്യത്തിൽ പ്രകോപിതനായി കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. മാധ്യമപ്രവർത്തകന്റെ ചോദ്യത്തോട് “പോയി നിങ്ങളുടെ  മുഖ്യമന്ത്രിയോട്  ചോദിക്ക്’ എന്നായിരുന്നു മറുപടി.

കൊച്ചിയിൽ ഒരു സ്വകാര്യ സ്ഥാപനത്തിൻ്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു സുരേഷ് ഗോപി. വയനാട് ദുരന്തത്തിന് ശേഷം പ്രളയ ദുരന്തമുണ്ടായ സംസ്ഥാനങ്ങൾക്ക് കേന്ദ്ര സഹായം ലഭിച്ച കാര്യം ചൂണ്ടിക്കാട്ടിയപ്പോൾ കൈരളി ന്യൂസിൻ്റെ മൈക്കിൽ നോക്കിയ ശേഷം ആയിരുന്നു മറുപടി.

ALSO READ: സമഭാവനയുടെയും സഹോദര്യത്തിന്റെയും സന്ദേശമാണ് നബിദിനം പങ്കുവെക്കുന്നത്; ആശംസകളുമായി മുഖ്യമന്ത്രി

വയനാട് ഉരുൾപൊട്ടൽ ഉണ്ടായ മേഖലകൾ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് സന്ദർശനം നടത്തിയിരുന്നു. ദില്ലിയിലെത്തി കേരളത്തിന്റെ ആവശ്യങ്ങൾ പഠിച്ച് സഹായം പ്രഖ്യാപിക്കുമെന്ന് അദ്ദേഹം അറിയിച്ചുവെങ്കിലും നാളിതുവരെ ആ സഹായം വെറും വാഗ്ദാനമായി തന്നെ തുടരുകയാണ്.

ALSO READ: നടിയെ ആക്രമിച്ച കേസ്; അടിസ്ഥാന രഹിതമായ ബദൽ കഥകൾ മെനയാൻ ദിലീപ് ശ്രമിക്കുന്നുവെന്ന് കേരളം സുപ്രീം കോടതിയിൽ

സമീപകാലത്ത് രാജ്യം കണ്ട ഏറ്റവും വലിയ ഉരുള്‍പൊട്ടലാണ് വയനാട്ടിലുണ്ടായത്. കുറഞ്ഞത് 200 കോടി രൂപയുടെ നഷ്ടമാണ് കണക്കാക്കിയിരിക്കുന്നത്. വയനാട്ടില്‍ ദുരന്തമുണ്ടായതിനുശേഷം പ്രളയക്കെടുതി നേരിട്ട ആന്ധ്രപ്രദേശിനും തെലങ്കാനയ്ക്കും 3448 കോടി രൂപ യുടെ അടിയന്തരസഹായം കേന്ദ്രമന്ത്രി ശിവിരാജ് ചൗഹാന്‍ നേരിട്ടത്തി പ്രഖ്യാപിച്ചുവെന്നറിയുമ്പോഴേ കേരളത്തോടും വയനാടിനോടുമുള്ള ക്രൂരമായ അവഗണനയുടെ ആഴം കൂടുതല്‍ വ്യക്തമാകൂ.വയനാടിനുശേഷം ഉരുള്‍പൊട്ടലും പ്രളയവുമുണ്ടായ ത്രിപുരയ്ക്ക് 40 കോടി രൂപയാണ് ഇടക്കാല സഹായമായി കേന്ദ്രമന്ത്രി അമിത്ഷാ പ്രഖ്യാപിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News