വയനാടിനായി കേന്ദ്രമിതുവരെയും ധനസഹായമൊന്നും പ്രഖ്യാപിച്ചില്ലല്ലോ എന്ന് കൈരളിയുടെ ചോദ്യം, സമയമായില്ല..നിങ്ങളേതാ ചാനല്‍? കുത്തിത്തിരിപ്പിനു വരരുത് എന്ന് കേന്ദ്രമന്ത്രി സുരേഷ്‌ഗോപി

വയനാട് ഉരുള്‍പൊട്ടലിന്റെ പശ്ചാത്തലത്തില്‍ കേരളത്തിനായി കേന്ദ്രധനസഹായം ഇതുവരെയും പ്രഖ്യാപിച്ചില്ലല്ലോ എന്ന കൈരളി റിപ്പോര്‍ട്ടറുടെ ചോദ്യത്തോട് പരുഷമായി പ്രതികരിച്ച് കേന്ദ്ര സഹമന്ത്രി സുരേഷ്‌ഗോപി. ധനസഹായത്തിന് സമയമായിട്ടില്ലെന്നും ദുരന്തത്തിന്റെ വ്യാപ്തി മനസ്സിലാക്കി സ്റ്റേറ്റ് ആവശ്യപ്പെടട്ടെ അപ്പോള്‍ നോക്കാം ധനസഹായത്തിന്റെ കാര്യമെന്നും സുരേഷ്‌ഗോപി മറുപടി പറഞ്ഞു.

ALSO READ: ‘ഏഷ്യാനെറ്റ് ന്യൂസിന്റെ വ്യാജ വാര്‍ത്തക്കെതിരെ മുന്നോട്ട് തന്നെ’; ചാനലിനെതിരെ വക്കീല്‍ നോട്ടീസ് അയച്ച് അഡ്വ. ജി. സ്റ്റീഫന്‍ എംഎല്‍എ

കേരളം ധനസഹായം ഇതിനകം തന്നെ ആവശ്യപ്പെട്ടിട്ടുണ്ടല്ലോ കേരളത്തിലെ എംപിമാരും ഇക്കാര്യം പാര്‍ലമെന്റില്‍ ഉന്നയിച്ചിട്ടുണ്ട് എന്ന് കൈരളി റിപ്പോര്‍ട്ടര്‍ സിബി സി. ജോസഫ് തിരിച്ച് പറഞ്ഞപ്പോള്‍, റിപ്പോര്‍ട്ടറോട് തട്ടിക്കയറിക്കൊണ്ട് നിങ്ങള്‍ ഏതാ ചാനല്‍ എന്നായിരുന്നു സുരേഷ്‌ഗോപിയുടെ ചോദ്യം. തുടര്‍ന്ന് നല്ല കുത്തിത്തിരിപ്പാണല്ലോ എന്നു പറഞ്ഞ സുരേഷ്‌ഗോപി രാഷ്ട്രീയ വക്താവാകാന്‍ നോക്കണ്ടെന്നും റിപ്പോര്‍ട്ടറോട് ക്ഷുഭിതനായിക്കൊണ്ട് പറഞ്ഞു. വയനാടിനായി അങ്ങ് ഇടപെടുന്നില്ലേ എന്ന റിപ്പോര്‍ട്ടറുടെ തുടര്‍ന്നുള്ള ചോദ്യത്തിന് എന്റെ ഇടപെടല്‍ നിങ്ങളോട് പറയണ്ട കാര്യമില്ലെന്നായിരുന്നു ദില്ലിയില്‍ വെച്ചുള്ള സുരേഷ്‌ഗോപിയുടെ മറുപടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News