കൊടകര കുഴൽപ്പണ കേസിനെക്കുറിച്ചുള്ള ചോദ്യങ്ങളോട് ക്ഷോഭിച്ച് സുരേഷ് ഗോപി

suresh gopi

കൊടകര കുഴൽപ്പണ കേസുമായി ബന്ധപ്പെട്ട് ബിജെപി ഓഫീസ് സെക്രട്ടറിയുടെ വെളിപ്പെടുത്തൽ സംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യങ്ങളോട് ക്ഷോഭിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. അന്വേഷണത്തിനായി സിബിഐയെ വിളിക്കാൻ പറ എന്നാണ് സുരേഷ് ഗോപി പറഞ്ഞത്. മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് കാരണം രാഷ്ട്രീയമാണെന്നും മാധ്യമ പ്രവർത്തകരാണ് കേസിന്‍റെ ഉദ്ധാരകർ എന്നും അദ്ദേഹം ആരോപിച്ചു.

എല്ലാം നിങ്ങളുടെ കഥയാണ്. സ്വർണ്ണക്കടത്തിനെ കുറിച്ച് കൂടി ചോദിക്കൂ. ആ പണം തീവ്രവാദ പ്രവർത്തനത്തിന് ഉപയോഗിച്ചിട്ടുണ്ടോ എന്നും അന്വേഷിക്കണം. മാധ്യമപ്രവർത്തകർ അന്വേഷണ സംഘമാകേണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു.

ALSO READ; കൊടകര കുഴൽപ്പണക്കേസ് ; പുതിയ വെളിപ്പെടുത്തലിൽ സമഗ്ര അന്വേഷണം നടത്തണം: എം വി ഗോവിന്ദൻ മാസ്റ്റർ

2021 ലെ നിയമസഭ തെരഞ്ഞെടുപ്പും അതിന് തൊട്ടുമുൻപ് നടന്ന തദ്ദേശ തെരഞ്ഞെടുപ്പും അട്ടിമറിക്കുക ലക്ഷ്യമിട്ടായിരുന്നു ബിജെപി കള്ളപ്പണം ഇറക്കിയത്‌.

കേസിൽ പൊലീസ്‌ അന്വേഷണം നടത്തി കുറ്റപത്രം കോടതിയിൽ സമർപ്പിച്ചതാണ്‌. വിചാരണ തുടങ്ങാൻ പോകുന്നതേയുള്ളു. ഈ ഘട്ടത്തിലാണ് പുതിയ വെളിപ്പെടുത്തൽ. മാത്രമല്ല ഇഡി, ആദായനികുതി വകുപ്പ്‌ എന്നിവർക്കെല്ലാം വിശദമായ റിപ്പോർട്ടും പൊലീസ് നൽകിയിരുന്നു. 53.4 കോടിയുടെ ഹവാല ഇടപാട്‌ നടന്നിട്ടുണ്ടെന്നാണ്‌ അന്ന്‌ കണ്ടത്‌. കുഴൽപണം തട്ടിയ പ്രതികളെ അറസ്‌റ്റ്‌ ചെയ്ത പൊലീസ്‌ അന്ന്‌ ബിജെപി നേതാക്കളേയും ചോദ്യം ചെയ്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News