മാധ്യമപ്രവർത്തകയെ അപമാനിച്ച കേസിൽ സുരേഷ് ഗോപി കോഴിക്കോട് ജില്ല കോടതിയിൽ ഹാജരായി. കേസ് 2025 ജനുവരി 17 ലേക്ക് മാറ്റി. കുറ്റപത്രം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുരേഷ് ഗോപി ഹൈക്കോടതിയെ സമീപിക്കും. മാധ്യമപ്രവർത്തകയെ അപമാനിച്ച കേസിൽ ജാമ്യകാലാവധി തീർന്നതിനെ തുടർന്നാണ് സുരേഷ് ഗോപി കോഴിക്കോട് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി 4 ൽ ഹാജരായത്.
കേസ് 2025 ജനുവരി 17 ലേക്ക് മാറ്റിയ കോടതി 2 ആൾ ജാമ്യത്തിൽ സുരേഷ്ക്ക് ജാമ്യം അനുവദിച്ചു. കുറ്റപത്രം റദ്ദാക്കണമെന്നും പൊലിസ് ചുമത്തിയ വകുപ്പുകൾ നിലനിൽക്കിപ്പെന്നും ചൂണ്ടിക്കാട്ടി ഹൈക്കോടതിയെ സമീപിക്കുമെന്ന് സുരേഷ് ഗോപിയുടെ അഭിഭാഷകൻ ബിഎൻ ശിവശങ്കർ വ്യക്തമാക്കി. മാധ്യമപ്രവർത്തകയ്ക്ക് മാനഹാനിയുണ്ടാകുന്ന രീതിയിൽ ബോധപൂർവം പ്രവർത്തിച്ചുവെന്നാണ് കുറ്റപത്രം.
ഐപിസി 354, പൊലീസ് ആക്ടിലെ 119 എ എന്നീ വകുപ്പുകൾ ചുമത്തിയാണ് കോഴിക്കോട് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ നടക്കാവ് പൊലീസ് കുറ്റപത്രം സമർപ്പിച്ചത്. കഴിഞ്ഞ ഒക്‌ടോബർ 27ന് എരഞ്ഞിപ്പാലത്തെ ഹോട്ടലിൽ വെച്ചാണ് ലോക്‌സഭാ തെരഞ്ഞെടുപ്പ് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ മാധ്യമപ്രവർത്തകർ അഭിപ്രായം തേടുന്നതിനിടെയായിരുന്നു സുരേഷ് ഗോപി അപമര്യാദയായി പെരുമാറിയത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here