പ്രചാരണത്തിന് ആളില്ല; ബിജെപി പ്രവർത്തകരോട് ക്ഷോഭിച്ച് സുരേഷ് ഗോപി

തൃശ്ശൂരിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആളില്ലാത്തതിനാൽ ബിജെപി പ്രവർത്തകരോട് ക്ഷോഭിച്ച് സുരേഷ് ഗോപി. സ്ത്രീകൾ ഉൾപ്പടെയുള്ള പ്രവർത്തകരോട് പരസ്യമായി തട്ടിക്കയറുകയായിരുന്നു. എനിക്ക് വോട്ട് കിട്ടാനുള്ള ശ്രമങ്ങൾ നടത്തിയേ പറ്റൂ. നിങ്ങൾ ആരും ഇതിനു വേണ്ടിയല്ല പ്രവർത്തിക്കുന്നത്. ഈ രീതിയിലാണ് പ്രവർത്തനം പോകുന്നതെങ്കിൽ തിരുവനന്തപുരത്തേക്ക് പോയി രാജീവ് ചന്ദ്രശേഖരന് വേണ്ടി പ്രവർത്തിക്കുമെന്നും സുരേഷ് ഗോപി പ്രവർത്തകരോട് പറഞ്ഞു.

Also Read: ‘ഇത്തവണയും തഴയപ്പെട്ടപ്പോള്‍ ഹൃദയം തകര്‍ന്ന വേദന’; കോണ്‍ഗ്രസ് നേതാവ് തമ്പാനൂര്‍ സതീഷ് പാര്‍ട്ടി വിടുന്നു

കാര്യങ്ങൾ ഭയങ്കര കഷ്ടമാണ്. എന്താണ് ബൂത്ത് പ്രസിഡന്റിന്റെ ജോലി? ആളില്ലാത്ത സ്ഥലത്തേക്ക് എന്നെ എന്തിനു കൊണ്ടുവന്നുവെന്നും സുരേഷ് ഗോപി കയർക്കുന്നു. വോട്ട് വാങ്ങി താരനാണെങ്കിൽ വോട്ട് ചെയ്യുന്ന പൗരനെ കണ്ട് പ്രവർത്തിക്കാനും സുരേഷ് ഗോപി പ്രവർത്തകരോട് പറയുന്നു.

Also Read: കാട്ട്പോത്ത് ആക്രമണത്തിൽ കൊല്ലപ്പെട്ട അബ്രഹാമിൻ്റെ വിട് വനം മന്ത്രി എ.കെ ശശീന്ദ്രൻ സന്ദർശിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News