ചോദ്യങ്ങളോട് പ്രകോപിതനായി; മാധ്യമപ്രവർത്തകരെ കൈയേറ്റം ചെയ്ത് സുരേഷ് ഗോപി

ചോദ്യം ചോദിച്ചത് കേന്ദ്രമന്ത്രി സുരേഷ് ഗോപി തൃശ്ശൂരില്‍ മാധ്യമപ്രവര്‍ത്തരെ കൈയ്യേറ്റം ചെയ്തു. സിനിമാ മേഖലയിലെ ലൈെംഗിക പീഡന ആരോപണ വിഷയത്തില്‍ സുരേഷ്ഗോപിയുടെ നിലപാടിനെ കെ സുരന്ദ്രന്‍ തളളിപറഞ്ഞിരുന്നു. ഇതിനെക്കുറിച്ചുളള പ്രതികരണം ആരാഞ്ഞപ്പോഴാണ് സുരേഷ് ഗോപി മാധ്യമ പ്രവര്‍ത്തകനെ കൈയ്യേറ്റം ചെയ്തത്. ലൈംഗിക പീഡന ആരോപണ വിഷയത്തില്‍ രാവിലെ സിനിമാ നടന്‍മാരെ ന്യായികരിച്ച് സുരോഷ് ഗോപി രംഗത്ത് വന്നിരുന്നു.

Also Read: സിനിമാമേഖലയിലെ പരാതികൾ; പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത് മാതൃകാപരം: പി കെ ശ്രീമതി ടീച്ചർ

ഇതിന് പിന്നാലെ സുരേഷ് ഗോപിയെ കെ സുരേന്ദ്രന്‍ പരസ്യമായി തളളിപ്പറഞ്ഞു. സുരേന്ദ്രന്‍റെ പ്രസ്താവനയോടുളള സുരേഷ്ഗോപിയുടെ പ്രതികരണം തേടിയാണ് മാധ്യമ പ്രവര്‍ത്തകര്‍ തൃശ്ശൂര്‍ രാമനിലയത്തില്‍ എത്തിയത്. കൈയ്യേറ്റം ചെയ്യലായിരുന്നു മറുപടി. ഇഷ്ടമില്ലാത്ത ചോദ്യങ്ങളി ല്‍ സുരേഷ് ഗോപി അസ്വസ്തനാവാറുണ്ട്. എതിര്‍ ചോദ്യങ്ങള്‍ പൂര്‍ണ്ണമായും ഒ‍ഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ കൈയ്യേറ്റം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News