മരണപ്പെട്ട സുധിയുടെ വീട്ടിലേക്ക് പോകും വഴി സുരേഷ് ഗോപിയുടെ കാർ കടത്തിവിടാതിരുന്ന ടാങ്കർ കോടതിക്ക് കൈമാറി

വാഹനാപകടത്തിൽ മരിച്ച നടൻ സുധിയുടെ മൃതദേഹം കണ്ട് അന്തിമോപചാരം അർപ്പിച്ച് തൃശൂരിലേക്ക്  പോകുകയായിരുന്നു ചലച്ചിത്ര നടനും മുൻ രാജ്യസഭാ എംപിയുമായ സുരേഷ് ഗോപി. കളമശ്ശേരി തോഷിബ ജംഗ്ഷനു സമീപമെത്തിയപ്പോഴാണ് മുന്നിലെ ലോറി മാർഗ തടസ്സമുണ്ടാക്കിയത്. സുരേഷ് ഗോപിയുടെ ഡ്രൈവർ ഹോൺ മുഴക്കുകയും പല തവണ ലൈറ്റ് തെളിയിക്കുകയും ചെയ്തെങ്കിലും ടാങ്കർലോറി ഡ്രൈവർ അപകടകരമായ രീതിയിൽ ഇടംവലം വാഹനം ഓടിക്കുന്നത് തുടർന്നു.

Also Read: പ്രാർത്ഥനക്ക് സമയമായി; അമേരിക്കയിലെ തെരുവിൽ നമസ്ക്കരിക്കുന്ന ക്രിക്കറ്റ് താരത്തിൻ്റെ ദൃശ്യങ്ങൾ വൈറൽ

പിന്നീട്‌  സുരേഷ് ഗോപി സഞ്ചരിച്ചിരുന്ന വാഹനം കടത്തിവിടാതെ അപകടകരമായി ടാങ്കർലോറി ഓടിച്ച തമിഴ്നാട് സ്വദേശിയെ കളമശ്ശേരി പൊലിസ്  കസ്റ്റഡിയിൽ എടുത്തു. കള്ളക്കുറിച്ചി പിള്ളയാർകോവിൽ സ്വദേശി ഭരത് (29) ആണ് പിടിയിലായത്. ചൊവ്വാഴ്ച പുലർച്ചെയാണ് സംഭവം. ഇയാൾ മദ്യലഹരിയിലായിരുന്നുവെന്നും കേസെടുത്തതായും പൊലിസ് അറിയിച്ചു.ഇയാൾ ഓടിച്ചിരുന്ന വാഹനം പിന്നീട് കോടതിക്ക് കൈമാറി.

Also Read: പ്രണയത്തിൽ നിന്നും പിൻമാറാൻ പ്രഗ്യാ സിംഗ് കേരള സ്റ്റോറി കാണിച്ചു; മുസ്ലിം യുവാവിനൊപ്പം ജീവിക്കാൻ തീരുമാനിച്ച് പെൺകുട്ടി

സുരേഷ് ഗോപി പൊലീസ് കൺട്രോൾ റൂമിൽ വിവരം അറിയിച്ചതിനെ തുടർന്ന് അങ്കമാലിയിൽ വെച്ച് ലോറി തടഞ്ഞുനിർത്തി ഡ്രൈവറെയും ലോറിയെയും കളമശ്ശേരി പൊലിസ് ഇൻസ്പെക്ടർ വിപിൻ ദാസിന്റെ നിർദേശപ്രകാരം എസ്ഐ സുബൈർ വി.എ., സിപിഒ. ശരത് എന്നിവർ ചേർന്ന് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News