തൃശൂർ ലൂർദ്ദ് പള്ളിയിൽ സുരേഷ് ഗോപി സമർപിച്ച കിരീടം കൈരളി ക്യാമറാമാൻ തട്ടിയിട്ടുവെന്ന സംഘ പരിവാറിന്റെ നുണ പ്രചാരണം പൊളിയുന്നു. വാർത്താ പ്രാധാന്യമില്ലാത്ത ആ സംഭവം റിപ്പോർട്ട് ചെയ്യാൻ കൈരളി ടിവിയുടെ വാർത്താ സംഘം പോയിട്ടില്ല എന്നതാണ് സത്യാവസ്ഥ. ഈ പരിപാടിക്ക് കൈരളിയെ ആരും ക്ഷണിച്ചിട്ടില്ല. രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള സ്വകാര്യ പരിപാടി ആയതിനാൽ ചിത്രീകരിക്കാനായി കൈരളി റിപ്പോർട്ടറോ ക്യാമറാമാനോ പോയിട്ടുമില്ല. ഇത് മറച്ചുവെച്ചുകൊണ്ട് യാഥാർഥ്യവുമായി ഒരു തരത്തിലും ബന്ധമില്ലാത്ത കഥകൾ സംഘപരിവാർ അനുകൂലികൾ ചാനൽ ചർച്ചകളിൽ വിളമ്പിക്കൊണ്ടിരിക്കുന്നത്.
ALSO READ: ‘ഡിസീസ് എക്‌സ്’; ആശങ്ക പരത്തി പുതിയ മഹാമാരി, ചർച്ച നടത്തി ലോക നേതാക്കൾ
കഴിഞ്ഞ ദിവസമാണ് സുരേഷ് ഗോപി ലൂർദ് മാതാവിന് കിരീടം അണിയിക്കുന്നതും അത് താഴെ വീണ് ഉടയുന്നതുമായ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചുകൊണ്ടിരുന്നത്. തുടർന്നാണ് ഈ കിരീടം തട്ടിയിട്ടത് കൈരളി ടിവിയുടെ ക്യാമറാമാൻ ആണെന്ന വ്യാജ പ്രചാരണം ശങ്കു ടി ദാസ് അടക്കമുള്ള സംഘപരിവാർ നേതാക്കൾ പുട്ടിന് പീര പോലെ വിളമ്പിക്കൊണ്ടിരുന്നത്. എന്നാൽ ആ സംഭവം റിപ്പോർട്ട് പോലും ചെയ്യാത്ത, അന്നേദിവസം ആ സമയത്ത് ആ സ്ഥലത്ത് എത്താത്ത കൈരളിയുടെ ക്യാമറാമാൻ എങ്ങനെയാണ് ഇത്തരത്തിൽ ഒരു പ്രവൃത്തി ചെയ്യുന്നത്.
ALSO READ: രണ്ടാമത് ഹാപ്പിനസ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന് ജനുവരി 21 ന് തുടക്കം
സംഘപരിവാറിന്റെ വെളിവില്ലായ്മയും വിവരക്കേടും കൈരളിയുടെ തലയിൽ കെട്ടിവെക്കാൻ നിൽക്കണ്ട എന്ന വ്യക്തമായ നിലപാട് തന്നെയാണ് ഈ വിഷയത്തിൽ ചാനൽ രേഖപ്പെടുത്തുന്നത്. വാർത്തകൾക്ക് വേണ്ടി നുണ ഫാക്ടറികൾ കെട്ടുന്ന സംഘപരിവാർ അനുകൂല ചാനലുകളുടെ രീതിയല്ല കൈരളിയുടേത്. അത് കൈരളിയെ കണ്ടുകൊണ്ടിരിക്കുന്ന, കൈരളിക്കൊപ്പം സഞ്ചരിക്കുന്ന പ്രേക്ഷകർക്കും, വിവേകമുള്ള കേരളത്തിലെ ജനങ്ങൾക്കും അറിയാം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here