‘എനിക്കും ആഭരണം അണിയണം, അടുത്ത ജന്മത്തിൽ പെണ്ണായി ജനിക്കണം’; സുരേഷ് ഗോപി

ആഭരണങ്ങൾ അണിയുന്നതിനായി അടുത്ത ജന്മത്തിൽ പെണ്ണായി ജനിക്കണം എന്ന ആഗ്രഹം തുറന്ന് പറഞ്ഞ് നടൻ സുരേഷ് ഗോപി. തന്റെ കയ്യിൽ ഒരുപാട് ആഭരണങ്ങളുണ്ടെന്നാണ് താരം പറഞ്ഞു. മകളുടെ വിവാഹത്തിന് തനിക്ക് അണിയാൻ മുത്തുമാല വാങ്ങി നൽകാമെന്ന് ഭാര്യ പറഞ്ഞിട്ടുണ്ടെന്നും ഒരു അഭിമുഖത്തിൽ സുരേഷ് ​ഗോപി പറഞ്ഞു.

Also read:‘ലിയോയിലെ ആ ഗാനം ഈച്ചക്കോപ്പി’, അടിച്ചുമാറ്റിയത് പ്രശസ്ത ഇംഗ്ലീഷ് ഗാനം; തെളിവുകൾ പുറത്ത്

‘എന്റെ കയ്യിൽ ഒരുപാട് ആഭരണങ്ങൾ ഉണ്ട്. ഈ ഒരു മോതിരം എന്റെ മകളിൽനിന്ന് അടിച്ചു മാറ്റിയതാണ്. എന്റെ നല്ല ദിവസങ്ങളിൽ ഈ മോതിരം ഉണ്ടായിട്ടുണ്ട്. എന്റെ ചിന്തയെയും നല്ല സംസാരത്തെയും ഈ മോതിരം സഹായിച്ചിട്ടുണ്ട്. ഇപ്പോൾ ദുബായിൽ നിന്ന് വിമാനത്തിൽ വരുമ്പോൾ എന്റെ സീറ്റിന്റെ ഇടയിലേക്ക് മോതിരം വീണു. കുറച്ചുകഴിഞ്ഞു ഒരാൾ അത് എടുത്തു തരുകയും ചെയ്തു. പക്ഷേ അത്രയും നേരം എനിക്ക് വല്ലാത്ത വീർപ്പുമുട്ടലായിരുന്നു. അപ്പോൾ ഞാൻ തീരുമാനിച്ചു, ഈ മോതിരം ഇനി ലോക്കറിൽ സൂക്ഷിക്കണം’ എന്നും സുരേഷ് ​ഗോപി പറഞ്ഞു.

Also read:‘ചരിത്രത്തിലെ വിപ്ലവത്തിൻ്റെ ചോരക്കറ’, പുന്നപ്ര വയലാർ വാർഷിക വാരാചരണത്തിന് തുടക്കം; രക്തസാക്ഷികളുടെ സ്മരണയിൽ സമരഭൂമി

തന്റെ കയ്യിലുള്ള ആഭരണങ്ങളൊക്കെ അണിയാൻ അടുത്ത ജന്മത്തിലെങ്കിലും പെണ്ണായി ജനിക്കാനാണ് ആഗ്രഹം എന്നാണ് സുരേഷ് ഗോപി പറയുന്നത്. ഭാര്യയും പെൺമക്കളും ഒക്കെ വാങ്ങുന്ന ആഭരണങ്ങൾ കാണുമ്പോൾ ഭയങ്കര കൊതിയാണ് അതൊക്കെ അണിഞ്ഞ് നടക്കാൻ. എന്റെ അഗ്രഗാമി മനസിലാക്കി എന്റെ ഭാര്യ എന്നോട് പറഞ്ഞു മകളുടെ കല്യാണത്തിനൊക്കെ വേണമെങ്കിൽ വലിയ പേളിന്റെ ഒക്കെ ആഭരണം ഇടാം എന്ന്. ഇപ്പോൾ ഇതൊക്കെ നോർത്ത് ഇന്ത്യൻ സംസ്കാരത്തിന്റെ ഒരു ഭാ​ഗമാണ് എന്നൊക്കെ. പെണ്ണുങ്ങളുടെ ആഭരണങ്ങൾ ഒക്കെ ഇപ്പോൾ പുരുഷന്മാരും ഇടാറുണ്ടെന്ന് ഭാര്യ പറഞ്ഞു. ചിലപ്പോൾ ഞാൻ അതൊക്കെ ഇടും, അതൊന്നും പറയാൻ പറ്റില്ല എന്നും താരം കൂട്ടിച്ചേർത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News