സുരേഷ് ഗോപിയുടെ വാക്ക് പാഴ് വാക്ക്; ജപ്തി ഭീതിയിൽ 77 കാരി ഉഷാദേവി

ജപ്തി ഭീഷണികളിൽ രാഷ്ട്രീയ ലക്ഷ്യം വെച്ച് മുതലെടുക്കാൻ ശ്രമിക്കുന്നവർ തന്റെ ജപ്തി ഒന്ന് ഒഴിവാക്കി തരണമെന്ന് ആവശ്യപ്പെട്ട് ചേർത്തല സ്വദേശി ഉഷ ദേവി എന്ന 77 കാരി. രണ്ടുവർഷം മുൻപ് തന്റെ ബുദ്ധിമുട്ടുകളും മറ്റും നേരിട്ട് അറിഞ്ഞ് ബിജെപി നേതാവും സിനിമാതാരവുമായ സുരേഷ് ഗോപിയെത്തി ജപ്തി നടപടികൾ ഒഴിവാക്കി തരാമെന്ന് ഉറപ്പ് നൽകിയിരുന്നു. രണ്ടുവർഷം കഴിഞ്ഞിട്ടും വാക്ക് പാഴ്വാക്കായി മാറിയെന്ന് ഇവർ ഉഷ ദേവി പറയുന്നു.

Also read:ഇന്ത്യാ മുന്നണി ചെയര്‍പേഴ്‌സണായി മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ തെരഞ്ഞെടുത്തു

തകഴിയിൽ കടബാധ്യത തുടർന്ന് ആത്മഹത്യ ചെയ്ത കർഷകന്റെ ജപ്തി ഒഴിവാക്കാൻ പണം നൽകാം എന്നു പറഞ്ഞാണ് പബ്ലിസിറ്റി മുന്നിൽകണ്ട് പലരും മത്സരിച്ച് രംഗത്ത് വന്നത്. ഇതിനിടയിൽ സുരേഷ് ഗോപിയും ബിജെപിയും പണം നൽകാൻ വേണ്ടി സമരം വരെ നടത്തി എന്നാൽ സർക്കാർ തന്നെ കർഷകന്റെ ജപ്തി ഒഴിവാക്കി കൊടുക്കുകയായിരുന്നു.

കർഷകന്റെ ജപ്തിയോടുക്കാൻ പണവുമായി എത്തിയ ബിജെപി നേതാക്കൾ ഈ പണം തനിക്ക് നൽകി തന്റെ ജപ്തി ഒഴിവാക്കി തരണം എന്നാണ് ഉഷ ഇപ്പോൾ പറയുന്നത്. രണ്ടുവർഷം മുൻപ് ബിജെപി നേതാക്കളും സുരേഷ് ഗോപിയും നൽകിയ ഉറപ്പ് ഇനിയും പാലിക്കപ്പെട്ടില്ല എന്നും ഇവർ പറയുന്നു.

Also read:ഫ്രഞ്ച് പ്രസിഡന്റിന്റെ ഇന്ത്യ സന്ദർശനം: അജിത് ഡോവലിനെ കണ്ട് ഫ്രഞ്ച് നയതന്ത്രജ്ഞൻ, കൂടിക്കാഴ്ച റിപ്പബ്ലിക് ദിനത്തിന് മുന്നോടിയായി

30 വർഷം മുൻപ് ഭർത്താവാണ് വീടിന്റെ ആധാരം വെച്ച് വായ്പ എടുത്തത്. ഭർത്താവ് മരണപ്പെട്ട ശേഷം ഒറ്റയ്ക്കാണ് ഈ 77 കാരുടെ താമസം. കൂട്ടിനായി കുറെ പശുക്കളും വീടിനുള്ളിലുണ്ട്. ഈ പശുക്കൾക്ക് കൃത്യമായി ഭക്ഷണം നൽകാൻ പോലും ഇപ്പോൾ ഇവർക്ക് കഴിയുന്നില്ല. ഇത്തരം ബുദ്ധിമുട്ടുകൾ മാധ്യമങ്ങളിലൂടെ കണ്ടാണ് രണ്ടുവർഷം മുൻപ് സുരേഷ് ഗോപിയും പ്രവർത്തകരും എത്തിയത്. എന്നാൽ രണ്ടുവർഷം കഴിഞ്ഞിട്ടും വാഗ്ദാനങ്ങൾ ഒന്നും പാലിക്കപ്പെട്ടില്ല. താൻ ആവശ്യപ്പെടാതെ തന്റടുത്ത് വന്ന് മോഹന വാഗ്ദാനങ്ങൾ ഇവർ നൽകിയത് എന്തിനാണ് എന്നാണ് ഉഷ ദേവി ഇപ്പോൾ ചോദിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News