‘ഗോവിന്ദൻ മാസ്റ്ററെ പോയി കണ്ടാൽ മതി’; ചികിത്സാസഹായം ആവശ്യപ്പെട്ടെത്തിയവരോട് ദേഷ്യപ്പെട്ട് സുരേഷ് ഗോപി

അപൂർവരോഗമുള്ള കുഞ്ഞിന് ചികിത്സാ സഹായം ചോദിച്ചെത്തിയ അമ്മയോടും കുഞ്ഞിനോടും അൽപം പോലും കരുണ കാണിക്കാതെ സുരേഷ് ഗോപി. സഹായം ചോദിച്ച അമ്മയോട് ഗോവിന്ദൻ മാസ്റ്ററെ പോയി കാണാൻ ആയിരുന്നു പരിഹാസ രൂപേണ സുരേഷ് ഗോപിയുടെ മറുപടി. ഇന്നലെ ഗുരുവായൂർ ക്ഷേത്രത്തിലെ പ്രസാദ ഊട്ട് പന്തലിലായിരുന്നു സംഭവം.

Also Read: ഹിമാചൽ പ്രദേശ് കോൺഗ്രസിൽ പ്രതിസന്ധി തുടരുന്നു; ഫേസ്ബുക്ക് ബയോയിൽ നിന്ന് വിക്രമാദിത്യ സിംഗ് കോൺഗ്രസിനെ ഒഴിവാക്കി

കോയമ്പത്തൂരിൽ താമസിക്കുന്ന കണ്ണൂർ സ്വദേശിയായ സിന്ധുവാണ് മകൻ അശ്വിൻ്റെ ചികിത്സക്കായി സുരേഷ് ഗോപിയോട് സഹായം അഭ്യർഥിച്ചത്. രണ്ടുവയസോളം പ്രായമുള്ള മകനെയും കൊണ്ട് ഗുരുവായൂർ ക്ഷേത്രത്തിൽ എത്തിയതായിരുന്നു സിന്ധു. ഇതിനിടെ സുരേഷ് ഗോപിയേയും സംഘത്തേയും കണ്ടപ്പോൾ കുഞ്ഞിനെയും കൊണ്ട് അടുത്തെത്തി സഹായം ചോദിക്കുകയായിരുന്നു. ഗോവിന്ദൻ മാസ്റ്ററെ പോയി കാണാനായിരുന്നു ദേഷ്യവും പരിഹാസവും നിറഞ്ഞ സുരേഷ് ഗോപിയുടെ മറുപടി.

Also Read: സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറിയുടെ ചുമതല ടി വി രാജേഷിന്

കളിയാക്കിയതാണെന്ന്‌ മനസ്സിലാകാതെ ക്ഷേത്ര നടയിലുണ്ടായിരുന്നവരോട് ആരാണ് ​ഗോവിന്ദൻ മാസ്റ്ററെന്നും അദ്ദേഹത്തെ കാണാൻ സുരേഷ് ​ഗോപി പറഞ്ഞതായും അറിയിച്ചു. മറ്റുള്ളവർ പറഞ്ഞു കൊടുത്തപ്പോഴാണ് കളിയാക്കിയതാണെന്ന്‌ സിന്ധുവിന് മനസ്സിലായത്. ഇതോടെ ആൾക്കൂട്ടത്തിന് നടുവിൽ നിന്ന് കൈക്കുഞ്ഞുമായി ആ അമ്മ കരഞ്ഞു. മാസ്റ്റോസൈറ്റോസിസ് എന്ന അപൂർവ രോഗത്തിന് ചികിത്സയിലാണ് സിന്ധുവിൻ്റെ മകൻ അശ്വിൻ. കോടിശ്വരൻ സ്ഥിരമായി കണ്ടിരുന്ന സിന്ധു സുരേഷ് ഗോപി നന്മ മരമാണെന്ന് തെറ്റിദ്ധരിച്ചാണ് സഹായം അഭ്യർത്ഥിച്ചത്. ഒരു മാസം മരുന്നിന് മാത്രം 50,000 രൂപയോളം ചെലവുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News