സഹമന്ത്രി സ്ഥാനത്തിൽ അതൃപ്തി; സുരേഷ് ഗോപി മന്ത്രി സ്ഥാനം ഒഴിഞ്ഞേക്കുമെന്ന് സൂചന

സത്യപ്രതിജ്ഞയ്ക്ക് തൊട്ടു പിന്നാലെ മന്ത്രിസ്ഥാനം ഒഴിഞ്ഞേക്കുമെന്ന സൂചനയുമായി സുരേഷ് ഗോപി. കേരളത്തിൽ നിന്ന് രണ്ട് കേന്ദ്രമന്ത്രികൾ എന്ന തരത്തിലാണ് ആദ്യം വാർത്തകൾ പ്രചരിച്ചിരുന്നത്. എന്നാൽ ഇന്നലെ വൈകിട്ട് നടന്ന സത്യപ്രതിജ്ഞ ചടങ്ങിന് പിന്നാലെയാണ് കേരളത്തിൽ നിന്നുള്ള പ്രതിനിധികളായ സുരേഷ് ഗോപിക്കും ജോർജ് കുര്യനും ക്യാബിനറ്റ് പദവിയുള്ള മന്ത്രിസ്ഥാനമില്ല എന്ന് വ്യക്തമാകുന്നത്.

Also Read: സിദ്ധാര്‍ത്ഥിന്റെ മരണം; സര്‍ക്കാര്‍ ശക്തമായ നിയമ നടപടി സ്വീകരിച്ചു: മുഖ്യമന്ത്രി

തുടർന്ന് മാധ്യമങ്ങളെ കണ്ടപ്പോഴും സഹമന്ത്രി സ്ഥാനത്തിലെ അതൃപ്തി സുരേഷ് ഗോപി അറിയിച്ചിരുന്നു. സിനിമയിൽ അഭിനയിച്ച മതിയാകൂ എന്നും അതുകൊണ്ട് സ്ഥാനം ഒഴിഞ്ഞേക്കുമെന്നുമാണ് ഇപ്പോൾ പുറത്ത് വരുന്ന വിവരങ്ങൾ. തെരഞ്ഞെടുപ്പിൽ നിന്ന് ജയിച്ച എംപിയായി സുരേഷ് ഗോപി നിലകൊണ്ടിട്ടും കേരളത്തിൽ നിന്ന് ഒരാളെ കൂടെ മന്ത്രിസ്ഥാനത്തേക്ക് തെരഞ്ഞെടുത്തത് വിജയത്തിന്റെ പൊലിമ കുറയുന്നു എന്നതും അതൃപ്തിക്ക് കാരണമാണ്.

Also Read: സീബ്രാ ലൈനില്‍ വിദ്യാര്‍ത്ഥിനിയെ ഇടിച്ച് തെറിപ്പിച്ച് സ്വകാര്യ ബസ്സ്; പെൺകുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു

അതേസമയം, സത്യപ്രതിജ്ഞയ്ക്ക് ശേഷം മാധ്യമങ്ങളെ കണ്ട സുരേഷ് ഗോപി മാധ്യമപ്രവർത്തകനോട് കയർക്കുകയും ചെയ്തു. യാതൊരു പ്രകോപനവുമില്ലാതെയാണ് അദ്ദേഹം മാധ്യമപ്രവർത്തകനോട് കയർത്തത്. കേരളത്തിന്‌ അധിക പരിഗണന നൽകണമെന്ന് ആവശ്യപ്പെടില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. അർഹതപ്പെട്ടത് മാത്രം നൽകിയാൽ മതി. താൻ കേരളത്തിനും തമിഴ്നാടിയും വേണ്ടിയാണ് നിൽക്കുന്നത്. തനിക്ക് എന്താണ് വേണ്ടതെന്നു എല്ലാവർക്കും അറിയാമെന്നും സുരേഷ് ഗോപി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News