മാധ്യമങ്ങള്‍ക്കെതിരെ അധിക്ഷേപം തുടര്‍ന്ന് സുരേഷ് ഗോപി എംപി. തീറ്റ കിട്ടുന്ന കാര്യങ്ങളില്‍ മാത്രം മാധ്യമങ്ങള്‍ക്ക് താത്പര്യമെന്നും ആളുകളുടെ കണ്ണീരില്‍ മാധ്യമങ്ങള്‍ക്ക് താത്പര്യമില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. ഇതാദ്യമായല്ല സുരേഷ് ഗോപി മാധ്യമങ്ങളെ അധിക്ഷേപിച്ച് സംസാരിക്കുന്നത്. മുനമ്പം സമര പന്തലില്‍ പ്രസംഗിക്കുന്നതിനിടയിലായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം.
കഴിഞ്ഞ ദിവസം ആംബുലന്‍സ് യാത്രാ വിവാദത്തില്‍ പ്രതികരണം തേടിയ മാധ്യമപ്രവര്‍ത്തകരോട് കേന്ദ്രമന്ത്രി സുരേഷ് ഗോപി തട്ടിക്കയറിയിരുന്നു. പുറത്തേക്കിറങ്ങി പോകണമെന്നായിരുന്നു ആക്രോശം. മാധ്യമങ്ങളോട് സംസാരിക്കാന്‍ സൗകര്യമില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.
Also Read : തല്ലുമാലയടക്കമുള്ള സിനിമകളുടെ എഡിറ്റർ നിഷാദ് യൂസഫ് മരിച്ച നിലയിൽ
കൊച്ചിയില്‍ കേന്ദ്ര സര്‍ക്കാര്‍ സംഘടിപ്പിച്ച തൊഴില്‍ മേളയില്‍ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു കേന്ദ്രമന്ത്രി സുരേഷ് ഗോപിയോട് മാധ്യമ പ്രവര്‍ത്തകര്‍ പ്രതികരണം തേടിയത്. ആംബുലന്‍സ് യാത്രയെക്കുറിച്ചുള്ള ചോദ്യത്തോട് പുറത്തേക്കിറങ്ങിപ്പോകണമെന്നായിരുന്നു മറുപടി.
പരിപാടിയില്‍ പങ്കെടുത്ത ശേഷം മടങ്ങിപ്പോകാനൊരുങ്ങിയ സുരേഷ് ഗോപിയോട് ഇതേ വിഷയത്തില്‍ വീണ്ടും പ്രതികരണം തേടിയപ്പോള്‍ ആക്രോശിച്ചുകൊണ്ടായിരുന്നു കേന്ദ്ര മന്ത്രിയുടെ മറുപടി.
തൃശ്ശൂര്‍ പൂര നഗരിയില്‍ ആംബുലന്‍സിലല്ല താന്‍ എത്തിയതെന്നും കണ്ടതെല്ലാം മായക്കാഴ്ചയാണെന്നുമായിരുന്നു ചേലക്കരയില്‍ BJP തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനിടെ സുരേഷ് ഗോപി പറഞ്ഞത്. എന്നാല്‍ സുരേഷ് ഗോപി ആംബുലന്‍സില്‍ വന്നിറങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നതോടെ കേന്ദ്ര മന്ത്രി പറഞ്ഞത് നുണയാണെന്ന് വ്യക്തമായി. ഇതോടെ പ്രതിരോധത്തിലായ സുരഷ് ഗോപി മാധ്യമങ്ങള്‍ക്കു മുന്നില്‍ ഉത്തരം മുട്ടി ആക്രോശിച്ച് ഇറങ്ങിപ്പോവുകയായിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here