‘ബാങ്ക് ജീവനക്കാരെ അപമാനിക്കുകയും, ഭീഷണിപ്പെടുത്തുകയും ചെയ്ത സുരേഷ് ഗോപിക്കെതിരെ എസ്.എൽ.ബി.സി നിയമ നടപടി സ്വീകരിക്കണം’: ബി.ഇ.എഫ്.ഐ

ബാങ്ക് ജീവനക്കാരെ അപമാനിക്കുകയും, ഭീഷണിപ്പെടുത്തുകയും ചെയ്ത സുരേഷ് ഗോപിക്കെതിരെ എസ്.എൽ.ബി.സി. നിയമ നടപടി സ്വീകരിക്കണമെന്ന് ബി.ഇ.എഫ്.ഐ. “വികസിത് ഭാരത് സങ്കല്പ യാത്ര”യുടെ വേദിയെ ബാങ്ക് ജീവനക്കാരെ അസഭ്യം പറയാനും, ഭീഷണിപ്പെടുത്താനുമുള്ള വേദിയാക്കി മാറ്റിയിരിക്കുകയാണ് സുരേഷ് ഗോപിയെന്നും യാതൊരു അടിസ്ഥാനവുമില്ലാതെ തന്റെ തരംതാണ രാഷ്ട്രീയ പ്രസംഗത്തിനാണ് സുരേഷ് ഗോപി ഒന്നിലധികം വേദികളിൽ തുനിഞ്ഞിരിക്കുന്നതെന്നും ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ പ്രസ്താവിച്ചു. സംസ്ഥാന തല ബാങ്കേഴ്സ് സമിതിയുടെ ആഭിമുഖ്യത്തിൽ ബാങ്കുകളുടെ ചിലവിൽ സംഘടിപ്പിച്ചിട്ടുള്ള വേദിയിൽ ബാങ്കിൻ്റെ ഉന്നത അധികാരികളെയടക്കം വേദിയിലിരുത്തി തൻ്റെ രാഷ്ട്രീയ പ്രചരണത്തിനായി ഒരു ഭരണഘടനാ പദവിയും വഹിക്കാത്ത സുരേഷ് ഗോപി ബാങ്ക് ജീവനക്കാരെ അടച്ചാക്ഷേപിക്കുന്നതിനാണ് മുതിർന്നതെന്നും സമിതി പ്രസ്താവനയിൽ ഉന്നയിച്ചു.

also read: ജനസാഗരമായി കുന്നംകുളത്തെ നവകേരള സദസ്

‘ മുദ്രാ വായ്പകൾ നൽകാത്ത മാലിന്യങ്ങൾ എന്ന അദ്ദേഹത്തിന്റെ പ്രയോഗം കണക്കുകളുടെ പിൻബലം ഇല്ലാത്തതും, അദ്ദേഹത്തിൻ്റെ സംസ്കാരത്തിന് മാത്രം ചേരുന്നതുമാണ്. ഇന്ത്യയിലാകെ 46 കോടി മുദ്രാ വായ്പകളിലായി 23 ലക്ഷം കോടി രൂപയുടെ വിതരണം ചെയ്തിട്ടുണ്ട്. കേരളത്തിൽ 17,81,474 വായ്പകളിലായി 15,079 കോടി രൂപ നൽകിയിട്ടുണ്ട്. ജനസംഖ്യ ആനുപാതികമായി വലിയ സംസ്ഥാനങ്ങളെക്കാൾ വായ്പ കേരളത്തിൽ വിതരണം ചെയ്തിട്ടുണ്ട് എന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. ഒരു ലക്ഷത്തിൽ 5333 പേർക്ക് കേരളത്തിൽ മുദ്രാ വായ്പകൾ നൽകിയപ്പോൾ ഗുജറാത്തിൽ 2952, യു.പി. 3407, മഹാരാഷ്ട്ര 4674, മദ്ധ്യപ്രദേശ് 5097 എന്നിങ്ങനെയാണ് കണക്കുകൾ. മുദ്രാ വായ്പകൾ നൽകാത്ത ബാങ്ക് ജീവനക്കാർ പെൻഷൻ പറ്റി ജീവിക്കാൽ അർഹരല്ല എന്നും, വായ്പ നിഷേധിച്ചാൽ ബി.ജെ.പി.നേതാവിനെ കൂട്ടി ശാഖയിലേക്ക് പട നയിക്കണമെന്നുമുള്ള അദ്ദേഹത്തിന്റെ ഭീഷണിയുടെ സ്വരത്തിലുള്ള ആഹ്വാനം രാജ്യത്തെ നിയമങ്ങൾ കാറ്റിൽ പറത്തുന്നതും, പ്രകോപനം സൃഷ്ടിക്കുന്നതുമാണ്.’ബി.ഇ.എഫ്.ഐ പ്രസ്താവനയിൽ പറഞ്ഞു.

കൂടാതെ മുദ്രാ വായ്പകൾ നൽകാൻ കേന്ദ്ര സർക്കാർ തന്നെ മാനദണ്ഡങ്ങൾ മുന്നോട്ടു വച്ചിട്ടുണ്ടെന്നും ഇത് മനസ്സിലാക്കാതെയോ, അറിഞ്ഞിട്ടും അത് ഭാവിക്കാതെയോ തരം താണ രാഷട്രീയ നേട്ടത്തിനായി ബാങ്ക് ജീവനക്കാരെ അപമാനിക്കുകയും, ഭീഷണിപ്പെടുത്തുകയും ചെയ്ത സുരേഷ് ഗോപിക്കെതിരെ ഉചിതമായ നിയമനടപടികൾ കൈക്കൊള്ളാൻ തയ്യാറാകണമെന്നും ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ സംസ്ഥാന തല ബാങ്കേഴ്സ് സമിതിയോട് പ്രസ്‍താവനയിൽ അറിയിച്ചു.

also read: ചെന്നൈയില്‍ ദുരിതപ്പെയ്ത്ത്; മിഷോങ് അതിവേഗം കര തൊടും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News