‘സുരേഷ് ഗോപി മനഃപ്പൂർവ്വം മോശമായി പെരുമാറി’, മാധ്യമപ്രവർത്തകയെ അപമാനിച്ച സംഭവത്തിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു

മാധ്യമപ്രവർത്തകയെ അപമാനിച്ച സംഭവത്തിൽ സുരേഷ് ഗോപിക്കെതിരെ നടക്കാവ് പൊലീസ് കുറ്റപത്രം സമർപ്പിച്ചു. സുരേഷ് ഗോപി മനഃപ്പൂർവ്വം മോശമായി പെരുമാറി എന്ന് കണ്ടെത്തൽ. IPC 354 വകുപ്പ്കൂടി ചേർത്താണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.

ALSO READ: ‘ഭാരതം വെട്ടണം’, ‘സർക്കാർ അതുമതി’, സുഭീഷ് സുബി ചിത്രത്തിൻ്റെ പേര് മാറ്റണമെന്ന് സെൻസർ ബോർഡ്

അതേസമയം, അപൂർവരോഗമുള്ള കുഞ്ഞിന് ചികിത്സാ സഹായം ചോദിച്ചെത്തിയ അമ്മയോടും കുഞ്ഞിനോടും അൽപം പോലും കരുണ കാണിക്കാതെ സുരേഷ് ഗോപി പെരുമാറിയെന്ന് റിപ്പോർട്ട്. സഹായം ചോദിച്ച അമ്മയോട് ഗോവിന്ദൻ മാസ്റ്ററെ പോയി കാണാൻ ആയിരുന്നു പരിഹാസ രൂപേണ സുരേഷ് ഗോപിയുടെ മറുപടി. ഇന്നലെ ഗുരുവായൂർ ക്ഷേത്രത്തിലെ പ്രസാദ ഊട്ട് പന്തലിലായിരുന്നു സംഭവം.

ALSO READ: ‘മലയാളി ഡാ’, തമിഴ്‌നാട്ടിൽ ധനുഷിനെയും ശിവകർത്തികേയനെയും പിന്നിലാക്കി മഞ്ഞുമ്മലെ പിള്ളേർ: ബോക്സോഫീസിന് റീത്ത്

കോയമ്പത്തൂരിൽ താമസിക്കുന്ന കണ്ണൂർ സ്വദേശിയായ സിന്ധുവാണ് മകൻ അശ്വിൻ്റെ ചികിത്സക്കായി സുരേഷ് ഗോപിയോട് സഹായം അഭ്യർഥിച്ചത്. രണ്ടുവയസോളം പ്രായമുള്ള മകനെയും കൊണ്ട് ഗുരുവായൂർ ക്ഷേത്രത്തിൽ എത്തിയതായിരുന്നു സിന്ധു. ഇതിനിടെ സുരേഷ് ഗോപിയേയും സംഘത്തേയും കണ്ടപ്പോൾ കുഞ്ഞിനെയും കൊണ്ട് അടുത്തെത്തി സഹായം ചോദിക്കുകയായിരുന്നു. ഗോവിന്ദൻ മാസ്റ്ററെ പോയി കാണാനായിരുന്നു ദേഷ്യവും പരിഹാസവും നിറഞ്ഞ സുരേഷ് ഗോപിയുടെ മറുപടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News