‘മലയാളത്തിൻ്റെ അമ്മക്ക്, എൻ്റെ സ്വന്തം പൊന്നമ്മച്ചേച്ചിക്ക് കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ’: സുരേഷ് ഗോപി

കവിയൂർ പൊന്നമ്മയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അനുശോചനം രേഖപ്പെടുത്തിയത്. മലയാളത്തിൻ്റെ അമ്മക്ക്, എൻ്റെ സ്വന്തം പൊന്നമ്മച്ചേച്ചിക്ക് കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ എന്ന് നടൻ അനുശോചന കുറിപ്പിൽ കുറിച്ചു.

Also read:‘മലയാള സിനിമയുടെ സുവർണ്ണദശയെ പ്രോജ്ജ്വലമാക്കിയ നടനനിലാവിന് അസ്തമനമില്ല’: കവിയൂർ പൊന്നമ്മയുടെ മരണത്തിൽ അനുശോചിച്ച് അനന്തപത്മനാഭൻ

അതേസമയം, കവിയൂർ പൊന്നമ്മയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി നടൻ മോഹൻലാൽ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അനുശോചനം രേഖപ്പെടുത്തിയത്. പൊന്നമ്മച്ചേച്ചിയോടൊപ്പം മകനായി അഭിനയിക്കേണ്ടി വന്നിട്ടില്ല എനിക്ക് ഒരിക്കലും, ജീവിക്കുക തന്നെയായിരുന്നു. കിരീടം, ഭരതം, വിയറ്റ്നാം കോളനി, ദശരഥം, നാട്ടുരാജാവ്, വടക്കും നാഥൻ, കിഴക്കുണരും പക്ഷി, ഒപ്പം.. പൊന്നമ്മച്ചേച്ചി മാതൃത്വം പകർന്നുതന്ന എത്രയെത്ര സിനിമകൾ. മകൻ അല്ലായിരുന്നിട്ടും മകനേ എന്ന് വിളിച്ച് ഓടിവരുന്ന ‘ഹിസ് ഹൈനസ് അബ്ദുള്ള’ യിലെ കഥാപാത്രം പോലെയായിരുന്നു ജീവിതത്തിൽ പൊന്നമ്മച്ചേച്ചി എനിക്കും എന്നും മോഹൻലാൽ കുറിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News