‘ദേ അതെനിക്ക് ഇതാണ്…’; മാധ്യമപ്രവർത്തകനോട് അസഭ്യം സൂചിപ്പിക്കുന്ന മറുപടിയുമായി സുരേഷ് ഗോപി,വിവാദം

മാധ്യമപ്രവർത്തകനോട് അസഭ്യം സൂചിപ്പിക്കുന്ന മറുപടിയുമായി സുരേഷ് ഗോപി. അനാവശ്യ വിവാദങ്ങളിലേക്ക് വലിച്ചു കൊണ്ടുപോകുന്നതിന് പിന്നിലെ അജണ്ടയെന്താണെന്ന ചോദ്യത്തിനായിരുന്നു സുരേഷ് ഗോപിയുടെ അസഭ്യം സൂചിപ്പിക്കുന്ന മറുപടി.”ദേ…. അതെനിക്ക് ഇതാണ്….” എന്നാണ് സുരേഷ് ഗോപിയുടെ മറുപടി.

ALSO READ: പത്മജ വേണുഗോപാലിനെ അധിക്ഷേപിച്ചത് ശരിയായില്ല; കെപിസിസി യോഗത്തില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് രൂക്ഷവിമര്‍ശനം

അതേസമയം നിലവിൽ മാധ്യമ പ്രവര്‍ത്തകയെ അപമാനിച്ച കേസില്‍ സുരേഷ്‌ഗോപിക്കെതിരെ കേസ് നിലവിലുണ്ട്.കോഴിക്കോട് മാധ്യമങ്ങളോട് സംസാരിക്കവെ ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകയുടെ തോളില്‍ സുരേഷ് ഗോപി അനുവാദമില്ലാതെ കൈ വെച്ച സംഭവം ഏറെ വിവാദമായിരുന്നു. പൊലീസിലും വനിതാ കമ്മീഷനിലും മാധ്യമപ്രവര്‍ത്തക പരാതി നല്‍കിയിരുന്നു.ഈ സംഭവം നിലനിൽക്കെയാണ് ഇത്തരം സംഭവങ്ങള്‍ സുരേഷ് ഗോപി വീണ്ടും ആവര്‍ത്തിക്കുന്നത്.

ALSO READ: ബ്ലാക്ക് മങ്കി എന്ന് വിളിച്ചു പ്രകോപിപ്പിച്ചു, കല്ലെടുത്ത് എറിഞ്ഞു; അരീക്കോട് ഫുട്ബാൾ മത്സരത്തിനിടെ ഐവറി കോസ്റ്റ് താരത്തെ കാണികൾ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News