തനിക്ക് തന്ത്രി കുടുംബത്തില്‍ പുനര്‍ജനിക്കാന്‍ ആഗ്രഹം: സുരേഷ് ഗോപി

തനിക്ക് തന്ത്രി കുടുംബത്തിൽ പുനർജനിക്കണമെന്ന് ആഗ്രഹമുണ്ടെന്ന് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. ശബരിമല ശാസ്താവിനെ പുറത്തുനിന്നല്ല അകത്ത് നിന്ന് തൊ‍ഴണമെന്നും അദ്ദേഹം പറഞ്ഞു. എറണാകുളം പാവക്കുളം ക്ഷേത്രത്തിലെ പണ്ഡിറ്റ് കറുപ്പൻ പുരസ്‌കാര വേദിയിൽ സംസാരിക്കുമ്പോ‍ഴാണ് പരാമര്‍ശം.

ശബരിമല ശാസ്താവിനെ അകത്ത് നിന്ന് തൊഴണമെന്ന്  ആഗ്രഹം താൻ  കണ്ഠര് രാജിവരരോട് പങ്കുവച്ചിരുന്നുവെന്നും സുരേഷ് ഗോപി പറഞ്ഞു.

“അടുത്ത ജന്മത്തിൽ തന്ത്രി കുടുംബത്തിൽ ജനിക്കണമെന്ന് വീണ്ടും അടിയുറച്ച് വിശ്വസിക്കുകയാണ്. എന്‍റെ അയ്യനെ ശ്രീകോവിലിന്‍റെ പടിയിൽ വെച്ച് കണ്ടാൽ പോരാ, അകത്തു കയറി തഴുകണം. കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കണം. എന്‍റെ അവകാശമാണ്. അതിനെതിരെ ഒരുത്തനും വരാൻ അവകാശമില്ല” സുരേഷ് ഗോപി പറഞ്ഞു.

മുൻപും സമാന പരാമർശവുമായി സുരേഷ് ഗോപി രംഗത്തെത്തിയിരുന്നു. പുനർജന്മത്തിൽ വിശ്വസിക്കുന്ന ആളാണ് താനെന്നും അടുത്ത ജന്മത്തിൽ പൂണൂലിടുന്ന ബ്രാഹ്മണനായി ജനിക്കണമെന്നാണ് ആഗ്രഹമെന്നുമായിരുന്നു സുരേഷ് ഗോപിയുടെ പരാമർശം. ശബരിമലയിലെ തന്ത്രിമുഖ്യനാകണമെന്നും പറഞ്ഞു.

ALSO READ: ഹരിദാസനെ നാളെയും ചോദ്യം ചെയ്യും: ഏതെല്ലാം തലത്തിൽ ഗൂഢാലോചന ഉണ്ടായി എന്ന് അന്വേഷിക്കും

നേരത്തെ സുരേഷ് ഗോപി വിഷുവിന് കൈനീട്ടം കൊടുക്കുന്നതും അത് വാങ്ങി ആളുകള്‍ കാല്‍ തൊട്ട് തൊ‍ഴുന്നതും വലിയ വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വ‍ഴിവെച്ചിരുന്നു. സവര്‍ണ ബ്രാഹ്മണിക്കല്‍ ജാതിയുടെ രീതികള്‍ ഇക്കാലത്തും കൊണ്ടു നടക്കുന്നതിനും അത് മേന്മയായി അവതരിപ്പിക്കുന്നതിനും പേരുദോഷം നിലനില്‍ക്കുമ്പോ‍ഴാണ്  ഇപ്പോ‍ഴത്തെ പുനര്‍ജന്മ പരാമര്‍ശം.

ALSO READ: “താന്‍ പറഞ്ഞത് നുണ”, പൊലീസിനോട് കുറ്റസമ്മതം നടത്തി ഹരിദാസന്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News