സത്യജിത് റേ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് അധ്യക്ഷപദവി സുരേഷ് ഗോപി ഏറ്റെടുത്തേക്കില്ലെന്ന് സൂചന

കൊല്‍ക്കത്തയിലെ സത്യജിത് റേ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് അധ്യക്ഷപദവി സുരേഷ് ഗോപി ഏറ്റെടുത്തേക്കില്ല. അടുത്ത വര്‍ഷം നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ സ്ഥാനാര്‍ത്ഥിയാകാന്‍ ഒരുങ്ങുന്നതിനിടെ തന്നെ അറിയിക്കാതെ പുതിയ ചുമതല നല്‍കിയതില്‍ കടുത്ത അതൃപ്തിയിലാണ് സുരേഷ് ഗോപി. സംസ്ഥാന നേതൃത്വത്തില്‍ ഒരു വിഭാഗത്തിന്റെ ഇടപെടലാണ് പുതിയ തീരുമാനത്തിനു പിന്നിലെന്നാണ് സുരേഷ് ഗോപിയോട് അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

കഴിഞ്ഞ ഗാന്ധി ജയന്തി ദിനത്തില്‍ തൃശൂര്‍ ജില്ലയില്‍ പദയാത്ര നടത്തിയ സുരേഷ് ഗോപി ജനങ്ങളുമായി കൂടുതല്‍ അടുക്കാനുള്ള ശ്രമം തുടരുന്നതിനിടെയാണ് അപ്രതീക്ഷിതമായി ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് അധ്യക്ഷ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. ഇത് തന്നെ ഒതുക്കാന്‍ വേണ്ടിയുള്ള ശ്രമമാണെന്ന് സുരേഷ്‌ഗോപി സംശയിക്കുന്നതായി അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.

READ ALSO:ഇടവിട്ടുള്ള മഴ ഡെങ്കിപ്പനി വ്യാപനത്തിന് സാധ്യത, ജാഗ്രത: മന്ത്രി വീണാ ജോര്‍ജ്

വിഷയത്തില്‍ സുരേഷ് ഗോപി ബിജെപി കേന്ദ്ര നേതൃത്വവുമായി ചര്‍ച്ച നടത്തും. കേന്ദ്ര നേതൃത്വം നിയമനം പ്രഖ്യാപിച്ച സാഹചര്യത്തില്‍ പരസ്യ പ്രതികരണം വേണ്ട എന്ന നിലപാടിലാണ് അദ്ദേഹം. എന്നാല്‍ കേന്ദ്ര നേതൃത്വത്തെ അതൃപ്തി അറിയിക്കും. സുരേഷ് ഗോപിയുടെ പ്രവര്‍ത്തനങ്ങളില്‍ സംസ്ഥാന നേതൃത്വത്തില്‍ ഒരു വിഭാഗത്തിന് വിയോജിപ്പുണ്ട്. ഈ വിഭാഗത്തിന്റെ ഇടപെടലാണ് പുതിയ തീരുമാനത്തിനു പിന്നിലെന്നാണ് സുരേഷ് ഗോപിയോട് അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

READ ALSO:ഉമ്മന്‍ ചാണ്ടിയുടെ ആത്മകഥയില്‍ മറച്ചുവെച്ച ഒരു കാര്യം കൂടി ഉണ്ട്; പി എസ് പ്രശാന്തിന്റെ ഫേസ്ബുക്ക് കുറിപ്പ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News