‘സംസാരിക്കാൻ സൗകര്യമില്ല’; ആംബുലൻസ് യാത്രാ വിവാദത്തിൽ പ്രതികരണം തേടിയ മാധ്യമപ്രവർത്തകരോട് തട്ടിക്കയറി സുരേഷ് ഗോപി

suressh gopi

ആംബുലൻസ് യാത്രാ വിവാദത്തിൽ പ്രതികരണം തേടിയ മാധ്യമപ്രവർത്തകരോട്  തട്ടിക്കയറി കേന്ദ്രമന്ത്രി സുരേഷ് ഗോപി. പുറത്തേക്കിറങ്ങി പോകണമെന്നായിരുന്നു ആക്രോശം. മാധ്യമങ്ങളോട് സംസാരിക്കാൻ സൗകര്യമില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.

കൊച്ചിയിൽ കേന്ദ്ര സർക്കാർ സംഘടിപ്പിച്ച തൊഴിൽ മേളയിൽ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു കേന്ദ്രമന്ത്രി സുരേഷ് ഗോപിയോട് മാധ്യമ പ്രവർത്തകർ പ്രതികരണം തേടിയത്. ആംബുലൻസ് യാത്രയെക്കുറിച്ചുള്ള ചോദ്യത്തോട് പുറത്തേക്കിറങ്ങിപ്പോകണമെന്നായിരുന്നു മറുപടി.
പരിപാടിയിൽ പങ്കെടുത്ത ശേഷം മടങ്ങിപ്പോകാനൊരുങ്ങിയ സുരേഷ് ഗോപിയോട് ഇതേ വിഷയത്തിൽ വീണ്ടും പ്രതികരണം തേടിയപ്പോൾ ആക്രോശിച്ചുകൊണ്ടായിരുന്നു കേന്ദ്ര മന്ത്രിയുടെ മറുപടി.

ALSO READ; ഇതും പുസ്തകത്തിലുള്ളതോ? പ്രിയങ്ക ഗാന്ധിക്ക് അഭിവാദ്യമർപ്പിക്കാൻ വിദ്യാർഥികളെ ഫ്ലക്സ് ബോർഡുമായി പൊരിവെയിലിൽ നിർത്തി

തൃശ്ശൂർ പൂര നഗരിയിൽ ആംബുലൻസിലല്ല താൻ എത്തിയതെന്നും കണ്ടതെല്ലാം മായക്കാഴ്ചയാണെന്നുമായിരുന്നു ചേലക്കരയിൽ BJP തെരഞ്ഞെടുപ്പ് കൺവെൻഷനിടെ സുരേഷ് ഗോപി പറഞ്ഞത്. എന്നാൽ സുരേഷ് ഗോപി ആംബുലൻസിൽ വന്നിറങ്ങുന്നതിൻ്റെ ദൃശ്യങ്ങൾ പുറത്തു വന്നതോടെ കേന്ദ്ര മന്ത്രി പറഞ്ഞത് നുണയാണെന്ന് വ്യക്തമായി. ഇതോടെ പ്രതിരോധത്തിലായ സുരഷ് ഗോപി മാധ്യമങ്ങൾക്കു മുന്നിൽ ഉത്തരം മുട്ടി ആക്രോശിച്ച് ഇറങ്ങിപ്പോവുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News