‘ഇതെന്താ ഓലപ്പീപ്പി ഉണ്ടാക്കുകയാണോ ?’; ഓശാന ഞായറില്‍ കുരുത്തോല വികൃതമാക്കി സുരേഷ് ഗോപി, എന്തെല്ലാം പൊറാട്ടുനാടകങ്ങൾ കാണണമെന്ന് സോഷ്യല്‍ മീഡിയ

ശാന ഞായര്‍ ക്രിസ്‌തീയ വിശ്വാസികളെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട ദിനമാണ്. ഈ ദിവസം തൃശൂരിലെ തിരുഹൃദയം ലത്തീന്‍ പള്ളിയില്‍ ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗേപി എത്തിയിരുന്നു. ഇതേ തുടര്‍ന്ന് പുറത്തുവന്ന ഒരു വീഡിയോയെക്കുറിച്ചാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ പ്രധാന ചര്‍ച്ച.

കുരുത്തോല പെരുന്നാളിന്‍റെ ഭാഗമായി വിശ്വാസികള്‍ക്ക് ലഭിക്കുന്ന കുരുത്തോല സുരേഷ് ഗോപി വികൃതമാക്കുന്നതാണ് പുറത്തുവന്ന വീഡിയോയിലുള്ളത്. വിശ്വാസികളെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട കുരുത്തോലകൊണ്ട് ക്യാമറയ്‌ക്ക് മുന്‍പില്‍ ബിജെപി സ്ഥാനാര്‍ത്ഥി കാണിച്ചുകൂട്ടുന്നത് വന്‍ കോപ്രായങ്ങളാണെന്നും വിശ്വാസികള്‍ക്ക് പുല്ലുവിലയാണ് നല്‍കുന്നതെന്നും സോഷ്യല്‍ മീഡിയ ചൂണ്ടിക്കാട്ടുന്നു.

”എന്തെല്ലാം പൊറാട്ടു നാടകങ്ങൾ കാണണം ?. വീഡിയോഗ്രാഫിയും ഫോട്ടോഷൂട്ടും ഒക്കെയായി ഈ നാടകം പള്ളിക്കകത്ത് നടക്കുമ്പോൾ വികാരിക്കും വിശ്വാസികൾക്കും വികാരം ഒന്നും വ്രണപ്പെടുന്നില്ലേ ?” – എന്ന ചോദ്യം ഒരു സോഷ്യല്‍ മീഡിയ ഉപയോക്താവ് പങ്കുവച്ചു. ‘ഇതെന്താ ഓലപ്പീപ്പി ഉണ്ടാക്കുകയാണോ” എന്നതടക്കമുള്ള പരിഹാസ ചോദ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. വോട്ടിന് വേണ്ടി വിശ്വാസികളെ അപമാനിക്കുന്ന തരത്തിലാണ് സുരേഷ് ഗോപിയുടെ പ്രവര്‍ത്തിയെന്ന തരത്തിലുള്ള ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന ചര്‍ച്ചകള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News