ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുമെന്ന് സുരേഷ് ഗോപി

ഏകീകൃത സിവിൽ കോഡ് നടപ്പാക്കുമെന്ന് സുരേഷ് ഗോപി. ഏകീകൃത സിവിൽ കോഡിന് വേണ്ടി നിലകൊള്ളുന്ന സർക്കാറാണ് കേന്ദ്രം ഭരിക്കുന്നത്. തിരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ ഉൾപ്പെടുത്തി ഏകീകൃത സിവിൽ കോഡ് നടപ്പാക്കും. വരും എന്ന് പറഞ്ഞാൽ വന്നിരിക്കും. പിന്നെ ജാതിക്ക് ഒരു പ്രസക്‌തിയും ഉണ്ടാകില്ല. കേരളത്തിലെ പ്രധാന കോൺഗ്രസ്സ് നേതാക്കൾ വൈകാതെ ബിജെപിയിൽ എത്തുമെന്നും സുരേഷ് ഗോപി പറഞ്ഞു.

Also Read: ജാതി സെൻസസ് നടത്തേണ്ടത് കേന്ദ്രസർക്കാർ: ഹർജിയുമായി കേരളം സുപ്രീംകോടതിയിൽ

വിവാഹം, വിവാഹമോചനം, പിന്തുടർച്ചാവകാശം, ദത്ത് എന്നിവയടക്കമുള്ള വിഷയങ്ങളിൽ എല്ലാ മതവിഭാഗങ്ങൾക്കും ബാധകമാകുന്ന ഒരൊറ്റ നിയമസംഹിതയാണ് ഏകീകൃത സിവിൽ കോഡ്. ഇന്ത്യയിൽ എല്ലാ പൗരന്മാർക്കും ഒരുപോലെ ബാധകമായ ഏകീകൃത ക്രിമിനൽ കോഡ് ഉണ്ട്. എന്നാൽ, സിവിൽ നിയമങ്ങളിൽ അത്തരമൊരു ഏകീകരണം ഇതുവരെയില്ല.

Also Read: ഹജ്ജ് യാത്രക്ക് അമിത നിരക്ക്; ഐ.എൻ.എൽ പ്രക്ഷോഭത്തിലേക്ക്

അതേസമയം, ഉത്തരാഖണ്ഡിൽ ഏകീകൃത സിവിൽ കോഡ് നടപ്പാക്കാൻ നടപടികൾ തുടങ്ങിയെന്ന് മുഖ്യമന്ത്രി പുഷ്കർ സിം​ഗ് ധാമി പറഞ്ഞു. ഫെബ്രുവരി 2ന് കരട് തയ്യാറാക്കാൻ നിയോ​ഗിച്ച സമിതി റിപ്പോർട്ട് സർക്കാറിന് കൈമാറുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. വരുന്ന നിയമസഭാ സമ്മേളനത്തിൽ പാസാക്കുമെന്നാണ് വിവരങ്ങൾ. അയോധ്യക്ക് പിന്നാലെ ഏകീകൃത സിവിൽകോഡും ലോക്സഭാ തെരഞ്ഞെടുപ്പിൽ ഉപയോഗിക്കാനാണ് ബിജെപിയുടെ അജണ്ടയെന്നാണ് വ്യക്തമാകുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News